മണ്ണാര്‍ക്കാട് : തുടര്‍ച്ചയായെത്തിയ വേനല്‍മഴ താലൂക്കിന് ആശ്വാസമായി. മലയോര പ്രദേശങ്ങളിലടക്കം കഴിഞ്ഞദിവസങ്ങളില്‍ വലിയതോതില്‍ മഴ ലഭിച്ചു. ജില്ലയുടെ പലഭാഗങ്ങളില്‍ നേരീയ തോതിലെങ്കിലും മഴ പെയ്‌തെങ്കിലും മണ്ണാര്‍ക്കാടിന് മഴല ഭിച്ചിരുന്നില്ല. ഏഴാം തിയതിയാണ് താലൂക്കിലേക്ക് മഴയെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മണ്ണാര്‍ക്കാട് 29.2 മില്ലീമീറ്റര്‍ മഴ ലഭിച്ചെന്നാണ് വനംവകുപ്പ് ഓഫി സിലെ മഴമാപിനിയില്‍ നിന്നുള്ള കണക്ക്.
വെള്ളിയാഴ്ച വൈകിട്ടോടെയെത്തിയ മഴ മണ്ണാര്‍ക്കാട്, കോട്ടോപ്പാടം, തെങ്കര, അലനല്ലൂ ര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ ഒരുമണിക്കൂറോളം പെയ്തു. വെള്ളമില്ലാതെ ഉണക്കു ഭീഷണിയിലായ കാര്‍ഷികമേഖലയ്ക്കും മഴ അനുഗ്രഹമായി. കാഞ്ഞിരപ്പുഴ അണ ക്കെട്ടില്‍ നിന്നും കനാല്‍വഴി വെള്ളം ലഭിക്കാതെ തെങ്കര മേഖലയിലെ കാര്‍ഷിക വിളകള്‍ ഉണക്കു ഭീഷണിയിലാണ്. നാളുകളായി ഇവിടുത്തെ കര്‍ഷകര്‍ വേനല്‍മഴ യ്ക്കായി കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഏറെ നേരം ലഭിച്ച മഴ പ്രയോ ജനപ്രദമായെന്ന് കര്‍ഷകനായ പി.രാധാകൃഷ്ണന്‍ പറഞ്ഞു.
വേനലാരംഭത്തില്‍ തന്നെ താലൂക്കിലെ പുഴകളും തോടുകളുമെല്ലാം വരള്‍ച്ചയിലേക്ക് നീങ്ങിയിരുന്നു. കുന്തിപ്പുഴ, നെല്ലിപ്പുഴ, വെള്ളിയാര്‍ പുഴകളില്‍ ജലനിരപ്പ് പാടെ താഴ്ന്നു . വിവിധ പ്രദേശങ്ങളില്‍ ജലക്ഷാമവും രൂക്ഷമാണ്. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വാഹനങ്ങളില്‍ കുടിവെള്ളമെത്തിച്ച് നല്‍കുന്നുണ്ട്. ഇന്ന് ഇടിയു ടെ അകമ്പടിയോടെയാണ് മഴയെത്തിയത്. തുടര്‍ ദിവസങ്ങളിലും വേനല്‍മഴ ശക്ത മായാല്‍ ജലക്ഷാമത്തിന് പരിഹാരമാകും. കൂടാതെ കാര്‍ഷികമേഖലയ്ക്കും ഉണര്‍വ്വാ കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.