കുമരംപുത്തൂര്‍: പഞ്ചായത്തിലെ കുരുത്തിച്ചാല്‍ പ്രദേശത്തേക്കുള്ള വിനോദ സഞ്ചാരി കളെ നിയന്ത്രിക്കാനായി റവന്യുവകുപ്പ് സ്ഥാപിച്ച ചെക് പോസ്റ്റ് സംവിധാനം കാര്യക്ഷ മമാക്കണമെന്ന് ആവശ്യമുയരുന്നു. നിലവില്‍ ചെക്പോസ്റ്റ് ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്. 2020 വര്‍ഷത്തില്‍ കുരുത്തിച്ചാല്‍ സന്ദര്‍ശിക്കാനെത്തിയ കാടാമ്പുഴ സ്വ ദേശികളായ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പെട്ട് മരിച്ചതിനെ തുടര്‍ന്ന് സുരക്ഷാനിയന്ത്രണ ങ്ങളുടെ ഭാഗമായി അന്നത്തെ ഒറ്റപ്പാലം സബ്കലക്ടര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാന ത്തിലാണ് ചെക്പോസ്റ്റ് സ്ഥാപിച്ചത്.
മൈലാംപാടത്ത് നിന്നും കുരുത്തിച്ചാലിലേക്ക് തിരിയുന്ന ഭാഗത്ത് റോഡിന് കുറുകെ ഇരുമ്പുദണ്ഡ് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നരീതിയിലുള്ളതാണിത്. ഇവിടെ സേവനത്തിന് നിയോഗിക്കുന്ന പൊലിസുകാര്‍ക്ക് ഇരിക്കുന്നതിനായി ഷീറ്റുമേഞ്ഞ ഷെല്‍ട്ടറുമുണ്ട്. ഇതിന് കാര്യമായ തകരാറൊന്നുമില്ലെങ്കിലും ഇരുമ്പുദണ്ഡ് തകര്‍ന്ന നിലയിലാണ്. ചെക്പോസ്റ്റ് സ്ഥാപിച്ച ശേഷം കുറച്ചുകാലമേ കാര്യമായി പ്രവര്‍ത്തിച്ചി രുന്നുള്ളൂ. നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ സന്ദര്‍ശകരുടെ വരവുമേറി. ചെക്സ്പോസ്റ്റ് അറ്റകുറ്റപണി നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ പത്ത് മാസത്തിനിടെ രണ്ട് തവണ തഹസില്‍ദാര്‍ക്ക് കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായ ത്തില്‍ നിന്നും കത്ത് നല്‍കിയെങ്കിലും നടപടികള്‍ വൈകുകയാണ്. റെവന്യുവകുപ്പ് അനുമതി നല്‍കിയാല്‍ ചെക്പോസ്റ്റ് നവീകരണമടക്കം നടത്താന്‍ ഗ്രാമ പഞ്ചായത്ത് തയ്യാറാണെന്ന് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് പറഞ്ഞു.
അപകടമേഖലയിലേക്കുള്ള സന്ദര്‍ശകരുടെ വരവുനിയന്ത്രിക്കാന്‍ സാധ്യമായ വഴിക ളിലൊന്നാണ് ചെക്പോസ്റ്റും ഇവിടെ പൊലിസിന്റെ സേവനവും. അനവധി അപകടക്ക യങ്ങളുള്ളതാണ് കുരുത്തിച്ചാല്‍. പുഴയില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന മലവെള്ളപ്പാ ച്ചില്‍ അപകടകെണിയുമാകും. ഇതൊന്നുമറിയാതെ എത്തുന്നവരാണ് പലപ്പോഴും ദുര ന്തത്തില്‍ അകപ്പെടുന്നത്. വെള്ളിയാഴ്ച വളാഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇന്നലെയും കുരുത്തിച്ചാലിലേക്കുള്ള സന്ദര്‍ശകരുടെ വരവിന് കുറവൊന്നുമുണ്ടായില്ല.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ പൊലിസ് പട്രോളിങ് നടത്തിയിരുന്നു. ചെക്പോ സ്റ്റിലും സേവനമുണ്ടായിരുന്നു. മഴക്കാലത്താണ് അപകടസാധ്യത ഏറെ കൂടുതല്‍. എം.ഇ.എസ്. കോളജ് റോഡ്, കല്ല്യാണക്കാപ്പ് പള്ളിക്കുന്ന റോഡ് വഴി പയ്യനെടം ഭാഗത്ത് കൂടിയാണ് കൂടുതലും വിനോദസഞ്ചാരികളെത്തുന്നത്. ഇതിനു പുറമേ തെങ്കര പഞ്ചാ യത്തിലെ തത്തേങ്ങലം ഭാഗം, കൈതച്ചിറ വഴി പുഴയോരത്തിലൂടെയും കുരുത്തിച്ചാലി ലേക്ക് എത്താന്‍ കഴിയും. പ്രദേശിക ഊടുവഴികളിലും വനമേഖലയിലും കൂടിയും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടതുണ്ട്.