കുമരംപുത്തൂര്‍ : പഞ്ചായത്തിലെ അക്കിപാടത്ത് പൂളച്ചിറയിലെ സ്വകാര്യഫാമിന്റെ സ്ഥലത്തെ അടിക്കാടിന് തീപിടിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരു ന്നു സംഭവം. ഏകദേശം നാല് ഏക്കറോളം വരുന്ന സ്ഥലത്താണ് തീപിടിച്ചത്. വിവരം അറിയിച്ചപ്രകാരം വട്ടമ്പലത്ത് നിന്നും അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു. സേന യുടെ രണ്ട് യൂണിറ്റ് രണ്ട് മണിക്കൂറോളം പ്രയത്നിച്ചാണ് തീകെടുത്തിയത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ ടി.ജയരാജന്‍, എസ്.അനി, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ ആര്‍.രാഹുല്‍, എം.എസ്.ഷബീര്‍, വി.നിഷാദ്, കെ.പ്രശാന്ത്, ടി.ടി.സന്ദീപ്, എം.ആര്‍.രാഖില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു.