കാരാകുറുശ്ശി : കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്കേറ്റു. കാരാകു റുശ്ശി ആനവരമ്പ് ഗണപതിയില്‍ വീട്ടില്‍ വിനോദ് കുമാര്‍ (50) നാണ് പരുക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് സംഭവം. ‘പൊന്നം കോട്ടു നിന്ന് യാത്രക്കാരനുമായി തണ്ണീര്‍ പന്തലില്‍ പോയി തിരിച്ചു വരുന്നതിനിടെ കരുവാന്‍ പടി ബാലവാടിക്കു സമീപമെത്തിയപ്പോള്‍ കാട്ടുപന്നിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞു. വാഹനത്തില്‍ നിന്നു തെറിച്ചുവീണ വിനോദ് മൊബൈല്‍ മുഖേന സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഇതിനിടെ നാട്ടുകാരുമെത്തി തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാല്‍ത്തല്ലിനു പൊട്ടലുണ്ട്. മൂന്നു മാസത്തെ വിശ്രമം വേണമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നും വിനോദ് കുമാര്‍ പറഞ്ഞു. കാട്ടുപന്നികളുടെ ശല്യം കാരണം രാത്രി കാലങ്ങളില്‍ റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമാണ്.
