തെങ്കര : പൗരത്വഭേദഗതി നിയമം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗരത്വഭേദഗതി നിയമ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. തെങ്കര മണ്ഡലം പ്രസിഡന്റ് മനോജ് പാറോക്കോട്ടില്‍ അധ്യക്ഷനായി. നേതാക്കളായ സി.പി.മുഹമ്മദ് അലി, ഹാരിസ് തത്തേങ്ങലം, ഉമ്മര്‍, നൂറുദ്ദീന്‍, സലാം കൈതച്ചിറ, ഷഹറത്തലി, മാളിയേക്കല്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു.