ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. വര്‍ധന ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വിലവര്‍ധന ബാധകമാണ്. 14.2 കിലോഗ്രാം പാചകവാതകമടങ്ങിയ സിലിണ്ടറിന്റെ വില 803 രൂപയില്‍ നിന്ന് 853 രൂപയായി. സാധാരണ ഉപഭോക്താക്കള്‍ ഇനി ഈ വിലയാണ് നല്‍കേണ്ടത്. ഉജ്ജ്വല പദ്ധതിയിലുള്‍പ്പെടുന്ന ഉപഭോക്താക്കള്‍ സിലിണ്ടറിന് 553 രൂപ നല്‍കണം. 500രൂപയായിരുന്നു നിലവിലെ വില. രാജ്യത്തെ പാചകവാതകവില സര്‍ക്കാര്‍ രണ്ടാഴ്ച കൂടുമ്പോള്‍ അവലോകനം ചെയ്യുമെന്നും ഹര്‍ദീപ് സിങ് പുരി അറിയിച്ചു. പെട്രോള്‍ ഡിസല്‍ എക്‌സൈസ് തീരുവ കൂട്ടിയതിനെ കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. എക്‌സൈസ് തീരുവയിലെ വര്‍ധനവ് സാധാരണ ഉപഭോക്താക്കളെ ഒരു വിധത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ ബാരലിന് 60 ഡോളര്‍ കുറവ് വന്നതായും അദ്ദേഹം പറഞ്ഞു. എക്‌സൈസ് തീരുവയില്‍ നിലവിലുണ്ടായ വര്‍ധവിന്റെ ഭാരം എണ്ണക്കമ്പനികള്‍ വഹിക്കുമെന്നും എന്നാല്‍ ക്രമേണ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!