മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പടക്കച്ചന്ത നട മാളിക റോഡിലുള്ള ബാങ്ക് ഹെഡ് ഓഫിസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബാങ്ക് പ്രസിഡ ന്റ് പി.എന്‍ മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ അധ്യ ക്ഷനായി. സെക്രട്ടറി എസ്.അജയകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എം.പുരുഷോ ത്തമന്‍,വൈസ് പ്രസിഡന്റ് റഷീദ് ബാബു, ഡയറക്ടര്‍മാരായാ പി.കെ മോഹന്‍ദാസ്, മീനാപ്രകാശന്‍, എന്‍.സി മാണിക്യന്‍, മണ്ണാര്‍ക്കാട് പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.സി സച്ചിദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രശസ്ത കമ്പനിയുടെ ഗുണമേന്‍മ യുള്ള പടക്കങ്ങള്‍ മിതമായ നിരക്കില്‍ പടക്കചന്തയില്‍ ലഭ്യമാകും.
