മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് 2023-24, 024-25 വാര്‍ഷിക പദ്ധതികളില്‍ 22ലക്ഷം രൂപ ചെലവഴിച്ച് മാളിക്കുന്നില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം എന്‍. ഷംസുദ്ദീന് എം.എല്‍.എ. നിര്‍വഹിച്ചു. 10 ലക്ഷം രൂപ ചെലവില്‍ മാളിക്കുന്ന് നാലീരി ക്കാവ് റോഡ് വീതി കൂട്ടിനവീകരണം, ഏഴ് ലക്ഷം രൂപ ചെലവില്‍ മാളിക്കുന്ന് നീലിരി ക്കാവ് റോഡ് ഡ്രൈനേജ്, മാളിക്കുന്ന് അംഗനവാടിക്ക് മുകളില്‍ അഞ്ച് ലക്ഷം രൂപാ ചെ ലവില്‍ മീറ്റിംഗ് ഹാള്‍ എന്നിവയാണ് നടപ്പിലാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ആമുഖഭാഷണം നട ത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പടുവില്‍ കുഞ്ഞിമുഹമ്മദ്, മണികണ്ഠന് വടശ്ശേ രി, അലനല്ലൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബക്കര്‍ മേലേകളത്തില്‍, വാര് ഡ് മെമ്പര്‍ മുള്ളത്ത് ലത, ഉസ്മാന് കൂരിക്കാടന്, നവാസ് ചോലയില്‍, കളഭം രാധാകൃഷ്ണന്, സിദ്ധീഖ് കൊടപ്പന, ചീനന് നാസര്‍, ബുഷൈര്‍ അരിയക്കുണ്ട്, റിംഷാദ്, ജാഫര്‍ ചോലക്കല്‍ എന്നിവര്‍ സംസാരിച്ചു.
