മണ്ണാര്‍ക്കാട് : ശിരുവാണി വനത്തില്‍ അതിക്രമിച്ചുകയറി കടുവയെ വേട്ടയാടി ഇറച്ചി യും നഖങ്ങളും ശേഖരിച്ചുവില്‍പന നടത്തിയ കേസിലെ പ്രതികളുമൊത്ത് വനംവകുപ്പ് നടത്തിയ തെളിവെടുപ്പ് നടത്തി. വേട്ടയാടാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. പ്രധാന പ്രതിയായ കുട്ടാപ്പി എന്ന ബിജുവിന്റെ വീട്ടില്‍ നിന്നും വെടിവെക്കാന്‍ ഉപയോ ഗിച്ച നാടന്‍തോക്ക്, കൊന്ന് കറിവെക്കാന്‍ ഉപയോഗിച്ച വെട്ടുകത്തി ഉള്‍പ്പടെയുള്ള തൊണ്ടിമുതലുകള്‍ കണ്ടെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിയെ മണ്ണാര്‍ക്കാട് ഡി.എഫ്.ഒയുടെ സാന്നിദ്ധ്യത്തില്‍ മൊഴിയെടുക്കുകയും ചെയ്തു. വിനോദ് (30), അജേഷ് (42),ജോണി (48), ജോസ് (54), റോബി ജോസഫ്(53), സജികുമാര്‍ (51), വര്‍ഗീസ് (61) എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഇവരെ ഇന്നലെ കസ്റ്റഡിയില്‍ വാങ്ങി നട ത്തിയ ചോദ്യം ചെയ്യലിലാണ് കൃത്യത്തിന് ഉപയോഗിച്ച തോക്ക് ഉള്‍പ്പടെയുള്ള ആയുധ ങ്ങള്‍ പിടിച്ചെടുക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞത്. തെളിവെടുപ്പിന് ശേഷം മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അഗളി റേഞ്ച് ഓഫിസര്‍ സി.സുമേഷ്, ശിങ്കപ്പാറ ഡെപ്യുട്ടി റെയ്ഞ്ച് ഓഫിസര്‍ എസ്.മധു, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം. രാമന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എന്‍.ആര്‍ സുഭാഷ്, വി.രഞ്ജിത്ത്, എസ്.സുബിന്‍ എന്നിവരുടെ തെളിവെടുപ്പ് നടത്തിയത്.
