മണ്ണാര്‍ക്കാട് നഗരസഭാ പരിധിയില്‍ കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്ന സാഹചര്യ ത്തില്‍ മുനിസിപ്പല്‍ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി എഞ്ചിനീ യറെ ഉപരോധിച്ചു. നായാടിക്കുന്ന്, നാരങ്ങാപ്പറ്റ, കൊടുവാളിക്കുണ്ട്, പെരിഞ്ചോളം, ചന്തപ്പടി പ്രദേശങ്ങളില്‍ നിരന്തരം കുടിവെള്ളം മുടങ്ങുന്നത് പതിവാണെന്നും ഇതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. മുനിസിപ്പല്‍ ലീഗ് പ്രസിഡ ന്റ് കെ.സി.അബ്ദുറഹ്മാന്‍, ട്രഷറര്‍ നാസര്‍ പാതാക്കര, ഭാരവാഹികളായ റഫീഖ് നെല്ലി പ്പുഴ, ഫിറോസ് മുക്കണ്ണം, യൂത്ത് ലീഗ് നേതാക്കളായ ഷമീര്‍ നമ്പിയത്ത്, സക്കീര്‍ മുല്ലക്കല്‍, സമദ് പൂവ്വക്കോടന്‍ എന്നിവര്‍ പങ്കെടുത്തു.