മണ്ണാര്‍ക്കാട്: ഭരണഘടന അനുവദിക്കുന്ന വ്യക്തി സ്വാതന്ത്ര്യം ഹനിക്കുകയും, മതപര മായ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് ജീവിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം നിയമം മൂലം ഇല്ലായ്മ ചെയ്യുന്ന നീക്കങ്ങളില്‍ നിന്നും ബന്ധപെട്ടവര്‍ പിന്തിരിയണമെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. വ്യക്തിസ്വാതന്ത്ര്യം മറയാക്കി പൊതു പ്ലാറ്റ്‌ഫോമായ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം.
വ്യക്തി സ്വാതന്ത്ര്യം എന്നത് പൊതു ഇടങ്ങളില്‍ എന്തും പറയാനും, പ്രവര്‍ത്തിക്കാനുമു ള്ള അവകാശമായി കണക്കാക്കുന്നത് നീതികരിക്കാനാവില്ല ഇന്ത്യയിലെ സവിശേഷ മായ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍ക്കൊണ്ട് ദേശീയ മതേതര മുന്നണി ശക്തിപ്പെടുത്താന്‍ മുഖ്യധാരാ രാഷ്ട്രീയ സംഘടനകള്‍ പ്രായോഗിക നടപടികളുമായി മുന്നോട്ട് വരണമെന്നും പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കൊമ്പം മൗലാന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ല പ്രതിനിധി സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സൗക്കത്തലി അന്‍സാരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ഹാരിസ് ബിന്‍ സലീം, ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, ട്രഷറര്‍ മുജീബ് കൊടുവായൂര്‍, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഹസ്സന്‍ അന്‍സാരി, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി റിഷാദ് അല്‍ ഹികമി, ഒ. മുഹമ്മദ് അന്‍വര്‍, ജെ. ജാഫറലി പുതുനഗരം, സ്വാദിഖ് ബിന്‍ സലീം, മുജീബ് സലഫി, പി.യു. സുഹൈല്‍, ഫൈസല്‍ മൗലവി പന്നിയംപാടം, സാദിഖ് അബ്ദുള്ള പാലക്കാട്, റാഫി പുതുക്കോട്, ഷൗക്കത്ത് മാസ്റ്റര്‍ ഒറ്റപ്പാലം, അബ്ദുല്‍ കരീം മുളയങ്കാവ്, അര്‍ഷദ് സ്വലാഹി കല്ലടിക്കോട് എന്നിവര്‍ സംസാരിച്ചു.റമദാന്‍ കാല പ്രവര്‍ത്തനങ്ങക്ക് സമ്മേളനം അന്തിമ രൂപം നല്‍കി.