ഷോളയൂര്‍ :സംസ്ഥാന പോഷകാഹാര കാര്യാലയവും ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ഷോളയൂര്‍ പഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളി ലെ ഗര്‍ഭിണികളെയും ഗുരുതര പോഷകാഹാര കുറവുള്ള കുട്ടികളെയും പങ്കെടുപ്പിച്ച് ന്യൂട്രീഷന്‍ ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം നടത്തി. ഷോളയൂര്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി ബൃഹത്തായ പ്രോജക്ട് തയ്യാറാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. പോഷകാഹാര മേളയി ല്‍ അട്ടപ്പാടിയിലെ തനത് ചേരുവകളും മറ്റും പ്രദര്‍ശിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്ത വരുടെ ആരോഗ്യ പരിശോധനയും നടത്തി. ‘പോഷകാഹാരവും അട്ടപ്പാടിയിലെ പ്രശ്ന ങ്ങളും’ എന്ന വിഷയത്തില്‍ ന്യൂട്രീഷനിസ്റ്റ് എസ്. ശില്‍പ, മാനസികാരോഗ്യത്തേക്കുറി ച്ച് സോഷ്യല്‍ വര്‍ക്കര്‍ ഐശ്വര്യ, ഗര്‍ഭകാല പരിചരണം സംബന്ധിച്ച് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് എം. പ്രിയ എന്നിവര്‍ ക്ലാസെടുത്തു. അഗളി സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ജോജോ ജോണ്‍ അധ്യക്ഷനായി. ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനോയ് ബാബു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുഹമ്മദ് അബ്ദുല്‍ ലത്തീഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ് കാളിസ്വാമി, ജ്യോതിഷ്, ശാന്തന്‍ എന്നിവര്‍ സംസാരിച്ചു. നൂറോളം പേര്‍ പങ്കെടുത്തു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാരായ ലിനി, സൂര്യ, ആര്യ, ഗായത്രി, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാരായ ഷേര്‍ലി, ഉമേഷ് രാജ്, രഞ്ജിത്ത്, ഗോപകുമാര്‍ രവി, സോഷ്യല്‍ വര്‍ക്കര്‍ ഗഫൂര്‍, ബിനിത, എം.എല്‍.എസ്.പിമാരായ അഖില, ലിന്‍സി എന്നിവര്‍ മേളയ്ക്ക് നേതൃത്വം നല്‍കി.