വലിയാറാട്ട് 24ന്

മണ്ണാര്‍ക്കാട് അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം ഫെബ്രുവരി 18 മുതല്‍ 25 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പൂരാഘോഷകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആനപ്രേമികളുടേയും പൂര പ്രേമികളുടെയും ഹരമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരംപുറപ്പാടിന് ഉദയര്‍കുന്ന് ഭവഗതിയുടെ തിടമ്പേറ്റാന്‍ മണ്ണാര്‍ക്കാടെത്തും. ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന താന്ത്രിക ചടങ്ങുകള്‍ക്കും പൂജകള്‍ക്കും ശേഷമാണ് ആഘോഷം നടക്കുക. വൈകീട്ട് ദീപാരാധന, മെഗാതിരുവാതിര എന്നിവയുണ്ടാകും.

തുടര്‍ന്ന്് നടക്കുന്ന ചടങ്ങില്‍ ആലിപ്പറമ്പ് ശിവരാമപൊതുവാളിന്റെ സ്മരണാര്‍ഥമുള്ള വാദ്യപ്രവീണ പുരസ്‌കാരം ഇലത്താള കലാകാരന്‍ പാഞ്ഞാള്‍ വേലുക്കുട്ടിയ്ക്ക് സമ്മാ നിക്കും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.സാംസ്‌കാരിക വകുപ്പ് സെ ക്രട്ടറി മിനി ആന്റണി പുരസ്‌കാരസമര്‍പ്പണം നടത്തും. ക്ഷേത്രം ട്രസ്റ്റി കെ.എം. ബാല ചന്ദ്രനുണ്ണി പൊന്നാടയണിയിക്കും. റിട്ട.അധ്യാപകനും സാമൂഹ്യക്ഷേമ പ്രവര്‍ത്തകനു മായ പള്ളിക്കുറുപ്പ് കാതിരുമോളേല്‍ മാത്യു മാസ്റ്റര്‍, ക്ഷേത്രംജീവനക്കാരി വെള്ളത്ത് സരോജിനിയമ്മ എന്നിവരെ ആദരിക്കും. രാത്രി 11ന് പൂരംപുറപ്പാടും നടക്കും. തുടര്‍ന്ന് ആറാട്ടെഴുന്നെള്ളിപ്പ്, മേളം, ഇടയ്ക്ക പ്രദക്ഷിണം എന്നിവയുണ്ടാകും. തുടര്‍ദിവസങ്ങ ളില്‍ വിശേഷാല്‍ പൂജകളും രാവിലെയും രാത്രിയും ആറാട്ടെഴുന്നെള്ളിപ്പുമുണ്ടാകും. രാത്രിയില്‍ വിവിധ കലാപരിപാടികളും അരങ്ങേറും.

രണ്ടാംപൂരം നാളായ തിങ്കളാഴ്ച വൈകീട്ട് ചാക്യാര്‍ക്കൂത്ത്, നാദസ്വരം, തായമ്പക, ഗാനമേ ള എന്നിവ നടക്കും. മൂന്നാംപൂരംനാളായ ചൊവ്വാഴ്ചയാണ് പൂരം കൊടിയേറ്റ്. വൈകിട്ട് ചാക്യാര്‍ക്കൂത്ത്, നാദസ്വരം എന്നിവയുണ്ടാകും. ബുധനാഴ്ച വൈകീട്ട് ചാക്യാര്‍ക്കൂത്ത്, നാദസ്വരം, തായമ്പക, രാത്രി നൃത്തപരിപാടികളും നടക്കും. വ്യാഴാഴ്ച കൂട്ടുവിളക്ക് ദിവസം വൈകീട്ട് ഓട്ടന്‍തുള്ളല്‍, നാദസ്വരം, തായമ്പക, രാത്രിയില്‍ സംഗീതവാദ്യ പരിപാടികളുമുണ്ടാകും. ചെറിയാറാട്ട് ദിവസമായ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ക്ഷേത്രാങ്കണത്തില്‍ ആനച്ചമയ പ്രദര്‍ശനം നടക്കും. വൈകീട്ട് ഓട്ടന്‍തുള്ളല്‍, നാദസ്വ രം, ഡബിള്‍ തായമ്പക, രാത്രി ഫ്യൂഷന്‍ ബാന്‍ഡും അരങ്ങേറും.

ശനിയാഴ്ചയാണ് വലിയാറാട്ട്. രാവിലെ മേജര്‍സെറ്റ് പഞ്ചവാദ്യം അരങ്ങേറും. എഴുന്നെ ള്ളിപ്പിന് പാമ്പാടി രാജന്‍ തിടമ്പേറ്റും. രാവിലെ 11 മുതല്‍ കുന്തിപ്പുഴയിലെ ആറാട്ടുക ടവില്‍ പരമ്പരാഗത ചടങ്ങായ കഞ്ഞിപ്പാര്‍ച്ച നടക്കും. വൈകിട്ട് ഓട്ടന്‍തുള്ളല്‍, ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, രാത്രിയില്‍ ആറാട്ടെഴുന്നെള്ളിപ്പ്, കുടമാറ്റം, തുടര്‍ന്ന് 90 വാദ്യകലാകാരന്‍മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളവുമുണ്ടാകും. ഞായറാഴ്ചയാണ് ചെട്ടിവേല. വൈകീട്ട് മൂന്നുമുതല്‍ യാത്രാബലി താന്ത്രികചടങ്ങുകള്‍ക്കുശേഷം പഞ്ച വാദ്യസമേതം സ്ഥാനീയ ചെട്ടിയാന്‍മാരെ ആനയിക്കും. ദേശവേലകളും വര്‍ണാഭമായ ഘോഷയാത്രയുമുണ്ടാകും. വൈകീട്ട് ദീപാരാധന, ആറാട്ട്. തുടര്‍ന്ന് 21 പ്രദക്ഷിണത്തി നുശേഷം ഉത്സവത്തിന് കൊടിയിറക്കും. വാര്‍ത്താ സമ്മേളനത്തില്‍ പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.സി. സച്ചിദാനന്ദന്‍, സെക്രട്ടറി എം. പുരുഷോത്തമന്‍, ഖജാന്‍ജി പി.കെ. മോഹന്‍ദാസ്, മറ്റു അംഗങ്ങളായ കൃഷ്ണദാസ്, ശ്രീകുമാര്‍, ഡോ. രാജന്‍, സുരേഷ് വര്‍മ്മ, ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!