മണ്ണാര്‍ക്കാട് : ഉത്സവത്തോടനുബന്ധിച്ചുള്ള ആനയെഴുന്നെള്ളിപ്പിന്റെ വിവരം 72 മണി ക്കൂര്‍ മുമ്പ് വനംവകുപ്പിനെയും ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനിലും അറിയിക്ക ണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ആനകളെ എഴുന്നള്ളിക്കുന്നതിന് ജില്ലാ കലക്ടറാണ് അനുമ തി നല്‍കുന്നതെങ്കിലും എഴുന്നള്ളിക്കുന്ന ആനകളുടെ രേഖകള്‍ വനം വകുപ്പിന് മുന്നി ല്‍ ഉത്സവ കമ്മിറ്റിക്കാര്‍ ഹാജരാക്കണം. രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയും രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയും ആനകളെ എഴുന്നള്ളിക്കരുത്. നപ്പുറത്ത് കുട്ടികളെ കയറ്റരുത്.

ആനയുടെ മുന്നില്‍ പടക്കം പൊട്ടിക്കാനോ എല്‍.ഇ.ഡി ലൈറ്റ് പ്രകാശിപ്പിക്കാനോ പേപ്പര്‍ /ഷോട്ട് ഉപയോഗിക്കാനോ പാടില്ല.വെയിലുള്ള സമയത്ത് ആനകള്‍ക്ക് ചൂട് ഏല്‍ക്കാതിരിക്കുവാന്‍ നനച്ച തറയില്‍(ചാക്കില്‍) നിര്‍ത്തുകയും ആവശ്യമെങ്കില്‍ വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പന്തല്‍ പോലുള്ള സംവിധാനം കമ്മിറ്റി ഒരുക്കുകയും ചെയ്യണം.എഴുന്നള്ളത്ത് സമയത്ത് ആനകള്‍ തമ്മില്‍ മതിയായ അകലം പാലിക്കണം. അഞ്ചോ അതില്‍ കൂടുതലോ ആനകള്‍ പങ്കെടുക്കുന്ന ഉത്സവങ്ങളില്‍ വെറ്ററിനറി ഡോക്ടറുടെയും എലഫന്റ് സ്‌ക്വാഡിന്റെയും സേവനം ഉത്സവ കമ്മിറ്റിക്കാര്‍ വളരെ മുമ്പ് തന്നെ ഏര്‍പ്പാടാക്കേണ്ടതും വിവരം മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കേണ്ട തുമാണ്. കൂടാതെ ഉത്സവം പൂര്‍ണമായും ഇന്‍ഷുര്‍ ചെയ്യണം.

അഞ്ചോ അതില്‍ കൂടുതലോ ആനകള്‍ പങ്കെടുക്കുന്ന ഉത്സവങ്ങളില്‍ വനം വകുപ്പിന് വേണ്ടി ഉത്സവ കമ്മിറ്റി കണ്‍ട്രോള്‍ റൂം ഒരുക്കണം. ആനകളെ ഉത്സവത്തിന് പങ്കെടുപ്പി ക്കുന്നതിന് മുമ്പ് തന്നെ മതിയായ രേഖകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ കാണിച്ച് ബോ ധ്യപ്പെടുത്തി അനുമതി വാങ്ങിയശേഷം മാത്രമേ എഴുന്നള്ളിക്കാവൂ.രഥോത്സവങ്ങളില്‍ രഥം തള്ളുന്നതിന് ആനകളെ ഉപയോഗിക്കാന്‍ പാടില്ല. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്ഷേത്രങ്ങ ള്‍ക്ക് എഴുന്നള്ളത്തിന് മാത്രമാണ് ആനകളെ അനുവദിക്കുന്നത്.

ആനകളെ എഴുന്നള്ളിക്കുന്ന ആന ഉടമസ്ഥരും ആന തൊഴിലാളികളും നാട്ടാന പരിപാ ലന ചട്ടപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കണം. ആനയ്ക്ക് സംരക്ഷണവും പരിപാലനവും ലഭിക്കുന്നുണ്ടെന്ന് ഉത്സവം/ക്ഷേത്ര കമ്മിറ്റി ഉറപ്പു വരുത്തണം.ലഹരി വസ്തുക്കള്‍ ഉപയോഗിച്ച പാപ്പാന്‍മാരെ ആനയെ നിയന്ത്രിക്കാന്‍ അനുവദിക്കരുതെന്നും തിടമ്പ്, ആലവട്ടം, വെഞ്ചാമരം മുതലായവ പിടിക്കുന്നതിനായി ആനപ്പുറത്തു കയറു ന്നവര്‍ മദ്യം, മറ്റു ലഹരി വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നില്ലെന്ന് കമ്മിറ്റിക്കാര്‍ ഉറപ്പുവരുത്തണെന്നും നിബന്ധനയില്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!