വനപാലകര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മണ്ണാര്‍ക്കാട് : വനത്തില്‍ നിന്നും ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ ശ്രമിച്ച കാട്ടാന കളെ തുരത്താനെത്തിയ വനപാലകരെ കാട്ടാന ആക്രമിക്കാന്‍ ശ്രമിച്ചു. വനപാലകര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഓടുന്നതിനിടെ വീണ് മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആര്‍ആര്‍ടി അംഗം ബീറ്റ് ഫോറസ്റ്റ് ഓഫീസറായ അബ്ദുല്‍ കരീം, ഫോറസ്റ്റ് വാച്ച ര്‍ ലക്ഷ്മണന്‍, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റ് വാച്ചര്‍ ഷൈജു എന്നിവ ര്‍ക്ക് വീണ് പരിക്കേറ്റത്. ഇതില്‍ അബ്ദുല്‍ കരീമിന് കണ്ണിനാണ് പരിക്കേറ്റത്. ഇദ്ദേഹം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധി യിലെ കാഞ്ഞിരംകുന്നില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം.

തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ (ഗ്രേഡ്) എം.ജഗദീഷിന്റെ നേതൃത്വത്തിലുള്ള സ്റ്റേഷന്‍ ജീവനക്കാരും, ഡെപ്യുട്ടി ഫോറസ്റ്റ് റെ യ്ഞ്ച് ഓഫിസര്‍ (ഗ്രേഡ്) വി.രാജേഷിന്റെ നേതൃത്വത്തിലുള്ള ആര്‍ആര്‍ടി ഉള്‍പ്പെടെ പതിനെട്ടോളം പേരടങ്ങുന്ന സംഘമാണ് കാട്ടാനയെ കാട് കയറ്റാന്‍ സ്ഥലത്തെത്തിയത്. പാണക്കാട് റിസര്‍വ് വനത്തിലേക്ക് ആനകളെ കയറ്റി വിടനായിരുന്നു വനപാലകര്‍ ലക്ഷ്യം വെച്ചത്. ഇതിനായി ബഹളം വെയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. പടക്കം പൊട്ടിച്ചതോടെ കാട്ടുകൊമ്പന്‍ വനപാലകര്‍ക്ക് നേരെ തിരിഞ്ഞു. അക്രമാസ ക്തനായ ആന വനപാലക സംഘത്തിന്റെ ആറ് മീറ്റര്‍ അകലെ വരെയെത്തി. ഈസമ യം വീണ്ടും പടക്കമെറിയാനോ പമ്പ് ആക്ഷന്‍ ഗണ്‍ ഉപയോഗിക്കാനോ വനപാലകര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ വനപാലകര്‍ പ്രാണരക്ഷാര്‍ത്ഥം ചിതറിയോടുകയായിരുന്നു. ഇതിനിടെയാണ് വീണ് വനപാലകര്‍ക്ക് പരിക്കേറ്റത്. ആക്രമിക്കാനെത്തിയ കാട്ടുകൊ മ്പനില്‍ നിന്നും ഭാഗ്യം കൊണ്ടാണ് ജീവന്‍ രക്ഷപ്പെട്ടതെന്ന് വനപാലകര്‍ പറഞ്ഞു.

കുറച്ചുകാലമായി കാട്ടാനകള്‍ കാഞ്ഞിരംകുന്ന് ഭാഗത്ത് ശല്ല്യമായിട്ട്. പകല്‍ ജനവാസ കേന്ദ്രത്തിന് സമീപത്തെ വനത്തില്‍ തമ്പടിക്കുന്ന ഇവ രാത്രിയോടെ കൃഷിയിടങ്ങളി ലെത്തി നാശം വിതയ്ക്കുകയാണ്. കര്‍ഷകരുടെ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ആനക ളെ വനപാലകര്‍ നിരീക്ഷിച്ച് വരികയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ കാട്ടാന കളെ ഉള്‍ക്കാട്ടിലേക്ക് കയറ്റാന്‍ ശ്രമിച്ചത്. ആനകള്‍ കാട് കയറിയതായാണ് വിവരം. ഇവ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി രാത്രി യില്‍ പട്രോളിംഗ് നടത്തി. അടുത്ത ദിവസം കൂടുതല്‍ സേന അംഗങ്ങളെ നിയോഗിച്ച് ആനകളെ തുരത്താന്‍ നടപടി സ്വീകരിക്കുമെന്നും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!