അലനല്ലൂര്‍ : എടത്തനാട്ടുകര മുണ്ടക്കുന്ന് പുലാകുര്‍ശ്ശി ശിവസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പുതുതായി നിര്‍മിക്കുന്ന വെണ്ണകണ്ണന്റെ ശ്രീകോവില്‍ കട്ടിളവെയ്പ് നാളെ രാവിലെ 11.30നും 12.15നും മധ്യേയുള്ള മുഹൂര്‍ത്തില്‍ നടക്കും. തന്ത്രി പനയൂര്‍ ദിനേശന്‍, മേല്‍ശാന്തി പ്രകാശന്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. ശില്‍പി സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലാണ് പുനുരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നത്.
