മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് -എടത്തനാട്ടുകര റൂട്ടില്‍ ഓടുന്ന റിയാസ് ബസ് തിങ്കളാഴ്ച സര്‍വീസ് നടത്തുന്നത് പാലിയേറ്റീവ് രോഗികളെ സഹായിക്കുന്നതിനുള്ള ധനസമാഹ രണത്തിന്. സൗപര്‍ണിക കുണ്ട്‌ലക്കാടും കോട്ടോപ്പാടം കല്ലടി അബ്ദുല്‍ ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സംയുക്തമായി എടത്തനാട്ടുകര പാലിയേറ്റീവിന്റെ ധനസമാ ഹാരത്തിന് വേണ്ടി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഇതറിഞ്ഞ ബസ് ഉടമയും ജീവനക്കാരും കൂട്ടായ്മ ഭാരവാഹികളെ സമീപിച്ച് തങ്ങളുടെ പിന്തുണ അറിയിക്കുക യായിരുന്നു. തിങ്കളാഴ്ചയിലെ കളക്ഷന്‍ തുക മുഴുവനായും പാലിയേറ്റീവ് രോഗികളെ സഹായിക്കുന്നതിനായി നല്‍കാമെന്ന് അറിയിച്ചു. കഴിഞ്ഞ 31 വര്‍ഷമായി മണ്ണാര്‍ക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന റിയാസ് ബസ് ഇതിനു മുന്‍പും ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്കായി ഓടിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!