കാഞ്ഞിരപ്പുഴ: ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് സ്നേഹ സംഗമം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിദ്ധിക്ക് ചെപ്പോടന് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ മിനിമോള്‍ ജോണ്‍, ഷിബി കുര്യന്, പ്രദീപ് മാസ്റ്റര്‍, കുടുംബാ രോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.എം.രാധാകൃഷ്ണന്, വിവിധ വാര്‍ഡുകളിലെ മെമ്പര്‍മാര്‍, വിവിധ മത-രാഷ്ട്രീയ-സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ എന്നിവ ര്‍ സംസാരിച്ചു. സ്നേഹ സമ്മാനം വിതരണവും നടന്നു. നൂറ്റമ്പതോളം പാലിയേറ്റീവ് കുടുംബാംഗങ്ങള്‍ പങ്കെടുത്തു. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, നഴ്സിങ് വിദ്യാര്‍ത്ഥികള്‍, ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും പങ്കെടുത്തു.