കോട്ടോപ്പാടം : വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ തിരുവിഴാംകുന്ന് ശാഖാ സമിതി ക്ക് കീഴില്‍ മസ്ജിദുല്‍ ഹിക്മ പള്ളി ഉദ്ഘാടനം ലജ്‌നത്തുല്‍ ബുഹൂസില്‍ ഇസ്ലാമിയ്യഃ പണ്ഡിതസഭ സംസ്ഥാന ചെയര്‍മാനും പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതനുമായ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. കെ.ഉമ്മര്‍ സാഹിബ് അധ്യക്ഷനായി.
വിസ്ഡം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ്, പീസ് റേഡിയോ സി.ഇ.ഒ പ്രൊ ഫ. ഹാരിസ് ബിന്‍ സലീം, വിസ്ഡം ജില്ലാ പ്രസിഡന്റ് പി ഹംസക്കുട്ടി സലഫി, സെക്രട്ടറി റഷീദ് കൊടക്കാട്ട്, മണ്ഡലം സെക്രട്ടറി സുധീര്‍ ഉമ്മര്‍, മുറിയക്കണ്ണി മഹല്ല് സെക്രട്ടറി യൂസുഫ് പുല്ലിക്കുന്നന്‍, വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി കെ ഷിഹാസ്, ട്രഷറര്‍ അബ്ദു ല്‍ അസീസ് സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്‌സ് മണ്ഡലം സെക്രട്ടറി കെ.പി മുഹമ്മദ് ഫാരി സ്, റിയാസ് ആലിക്കല്‍, ഫിറോസ് സ്വലാഹി, റിയാസ് ശറഫി, മദ്‌റസ പ്രധാനാധ്യാപക ന്‍ ഷറഫുദ്ധീന്‍ ശറഫി എന്നിവര്‍ പ്രസംഗിച്ചു. തയ്യില്‍ ബാപ്പു ഹാജി, മംഗലത്ത് ഉമ്മര്‍, കെ.കെ സിദ്ദീഖ്, സി.പി മൊയ്തീന്‍ കുട്ടി, പാറപ്പുറത്ത് മുഹമ്മദ്, കൊങ്ങത്ത് ഹംസ, തയ്യി ല്‍ അബൂബക്കര്‍, വിസ്ഡം ജില്ലാ വൈസ് പ്രസിഡന്റുമാരായ അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ ത്തൊടി, വി ഷൗക്കത്തലി അന്‍സാരി, ജോയിന്റ് സെക്രട്ടറി ടി.കെ സദഖത്തുള്ള എന്നി വര്‍ നേതൃത്വം നല്‍കി. കാജഹുസൈന്‍, സുനീബ് പറോക്കോട്ട് എന്നിവര്‍ക്കുള്ള ഉപഹാ രസമര്‍പ്പണം ഫിറോസ് ഇസ്മായില്‍ നിര്‍വഹിച്ചു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, വിസ്ഡം യൂത്ത്, വിസ്ഡം സ്റ്റുഡന്റ്‌സ്, വിസ്ഡം വിമണ്‍, വിസ്ഡം ഗേള്‍സ് ശാഖാ സമിതികളുടെ ഓഫീസുകള്‍, സകാത്ത്‌സെല്‍, ചികിത്സാസഹാ യം, സ്വയംതൊഴില്‍ സഹായം, ദുരിതാശ്വാസം, ഈദ് കിസ്വ, വിദ്യാനിധി സ്‌കൂള്‍ കിറ്റ്, സാമൂഹ്യക്ഷേമം എന്നിവയുടെ ഓഫീസുകള്‍, അല്‍ ഹികമ സലഫി മദ്രസ, ഖുര്‍ആന്‍ ഹദീസ് ക്ലാസുകള്‍, വിജ്ഞാനവേദികള്‍, സി.ആര്‍.ഇ എന്നിവയും മസ്ജിദുല്‍ ഹിക്മയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
