അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കുടുംബത്തിനൊരു കരുതല്‍ ധനം പദ്ധതി തുടങ്ങി. ബാങ്കിലെ അംഗങ്ങള്‍ക്കും ഇടപാടുകാര്‍ക്കുമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. പ്രകൃതി ദുരന്തങ്ങളിലും മഹാമാരിയിലും സമാനമായ മറ്റ് അടിയന്തര സാഹചര്യങ്ങളെ അതിജീവിക്കാന്‍ പ്രാപ്തമാക്കുകയെന്ന എന്നതാണ് ലക്ഷ്യമെന്ന് ബാങ്ക് പ്രസിഡന്റ് പി.പി.കെ.അബ്ദുറഹ്മാന്‍ പറഞ്ഞു. 25000 രൂപ മുതല്‍ 3,00, 000 രൂപ വരെ പദ്ധ തിയില്‍ നിക്ഷേപിക്കാം. 9 ശതമാനമാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 9.5 ശതമാനം പലിശ ലഭിക്കും. ചുരുങ്ങിയത് അഞ്ച് വര്‍ഷവും കൂടിയ കാലാവധി പത്ത് വര്‍ഷവുമാണ്. തുക ഒന്നിച്ചോ 36 മാസ തവണകളോ ആയും നിക്ഷേപിക്കാമെന്ന് ബാങ്ക് സെക്രട്ടറി പി.ശ്രീനിവാസന്‍ പറഞ്ഞു.
ഉയര്‍ന്ന പലിശയില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പാക്കി മികച്ച നിക്ഷേപ പദ്ധതിക ളാണ് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഇടപാടുകാര്‍ക്കായി ആവിഷ്‌കരിച്ചിട്ടു ള്ളത്. നാല്‍പ്പത്തിനാലാമത് നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവ ര്‍ത്തനങ്ങളും ബാങ്കിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായി നടന്ന് വരുന്നു. നിക്ഷേ പങ്ങള്‍ക്ക് 15 ദിവസം മുതല്‍ 45 ദിവസം വരെ 6 ശതമാനവും 46 ദിവസം മുതല്‍ 90 ദിവ സം വരെ 6.50 ശതമാനവും 91 ദിവസം മുതല്‍ 179 ദിവസം വരെ 7.50 ശതമാനവും 180 ദിവസം മുതല്‍ 364 ദിവസം വരെ 7.75 ശതമാനവും ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തി ന് താഴെ 9 ശതമാനവും രണ്ട് വര്‍ഷവും അതിന് മുകളിലും 8.75 ശതമാനവുമാണ് പലിശ നല്‍കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 0.5ശതമാനം പലിശ കൂടുതലും നല്‍കി വരുന്നു.
വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കുട്ടികുടുക്ക പദ്ധ തിയുമുണ്ട്. ബാങ്കിന്റെ പ്രവര്‍ത്തനപരിധിയിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ കുട്ടി കുടുക്ക പദ്ധതിയില്‍ നിക്ഷേപവും ആരംഭിച്ചിട്ടുണ്ട്. 88 വര്‍ഷത്തെ സേവനപാരമ്പര്യ മുള്ള ബാങ്കില്‍ ലക്ഷക്കണക്കിന് ഇടപാടുകാരുണ്ട്. നീതി മെഡിക്കല്‍സ്, നീതിലാബ്, ആംബുലന്‍സ് സര്‍വീസ്, ജൈവപച്ചക്കറി കട തുടങ്ങി ഒട്ടോറെ ബാങ്കിതര ഇടപാടുക ളും ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നുണ്ട്. ഡെപ്പോസിറ്റി ഗ്യാരണ്ടി സ്‌കീമില്‍ ചേര്‍ന്ന സ്ഥാപനമായ അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശയാണ് ഉറപ്പാക്കുന്നത്. ഏറ്റവും വേഗത്തില്‍ വായ്പകള്‍ ലഭ്യമാക്കുന്നതോ ടൊ പ്പം ലളിതമായ വ്യവസ്ഥകളില്‍ 25 ലക്ഷം രൂപ വരെ ബാങ്ക് വായ്പയായി അനുവദി ക്കുന്നു. കൂടാതെ മെമ്പര്‍മാര്‍ക്ക് 20 ലാഭവിഹിതവും നല്‍കുന്നു. നെല്‍കൃഷിക്ക് പലിശ രഹിത വായ്പ, മുറ്റത്തെ മുല്ല കുടുംബശ്രീ ലോണുകള്‍, വിവിധതരം സലകള്‍, വിദേശത്ത് നിന്നും പണമയക്കാന്‍ വെസ്റ്റേണ്‍ യൂണിയന്‍ മണിട്രാന്‍സ്ഫര്‍, ആര്‍ടിജിഎസ്, എന്‍ഇ എഫ്ടി സൗകര്യം, ലോക്കര്‍ സൗകര്യം എന്നിവയെല്ലാമായാണ് അലനല്ലൂരിന് സാമ്പത്തി ക തണലായി ബാങ്ക് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത്.