മണ്ണാര്‍ക്കാട് : തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയില്‍ പദ്ധതി ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും ഐഎച്ച്ആര്‍ഡിയുടെ പങ്കാളിത്തം ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന്റെ സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. കേരളത്തില്‍ എന്‍ജിനീയറിങ് കോളേജുകള്‍, പോളിടെക്നിക്കുകള്‍, അപ്ലൈഡ് സയ ന്‍സ് കോളേജുകള്‍, ടെക്നിക്കല്‍ സ്‌കൂളുകള്‍ ഉള്‍പ്പടെ ആകെ 87 സാങ്കേതിക വിദ്യാ ഭ്യാസ സ്ഥാപനങ്ങള്‍ ഐഎച്ച്ആര്‍ഡി യുടെ കീഴിലുണ്ട്. കമ്മിറ്റി തീരുമാനം അനു സരിച്ചുള്ള മേഖലകളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിര്‍വ്വഹണവുമായി ബന്ധ പ്പെട്ട് ഐഎച്ച്ആര്‍ഡി യുടെ സഹകരണം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് ഐഎച്ച്ആര്‍ ഡി ഡയറക്ടര്‍ ഡോക്ടര്‍. വി. എ. അരുണ്‍കുമാര്‍ അറിയിച്ചു.
പദ്ധതി രൂപീകരണത്തിലും നടത്തിപ്പിലും പ്രവര്‍ത്തനങ്ങളുടെ ഏകോപനങ്ങ ളിലും പ്രൊഫഷണലിസം ഉറപ്പുവരുത്തുന്നതിനായി ഐഎച്ച്ആര്‍ഡിയുടെ അനു ബന്ധ സ്ഥാപനങ്ങളിലെ സാങ്കേതിക വിദഗ്ധരുടെ സഹായം തദ്ദേശ ഭരണ സ്ഥാപന ങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നൈപുണ്യ പരിശീലന പദ്ധതികള്‍ നടപ്പിലാക്കാന്‍ ഐഎച്ച്ആര്‍ഡി സ്ഥാപനങ്ങളുടെ സേവനം ഉപയോഗിക്കാവുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് പദ്ധതികളുടെ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി ഐ എച്ച്ആര്‍ഡി യെ ചുമതലപ്പെടുത്താന്‍ ഈ തീരുമാനം വഴി സാധിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന വിവിധതരം സര്‍വ്വേകള്‍ വെബ്സൈറ്റുകളുടെയും മൊബൈല്‍ ആപ്പുകളുടെയും നിര്‍മ്മാണവും വാര്‍ഷിക പരിപാലനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുക ളുടെയും നിര്‍ബന്ധ ഉപകരണങ്ങളുടെയും വാര്‍ഷിക പരിപാലന കരാര്‍ എന്നീ മേഖലകളില്‍ ഐഎച്ച്ആര്‍ഡി യെ പങ്കാളിയാക്കാനും ഈ തീരുമാനം വഴി സാധിക്കും.
ഉപയോഗയോഗ്യമല്ലാത്ത കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ശേഖരണത്തിനും അവയുടെ പുനരൂപയോഗത്തിനുള്ള പദ്ധതിക്കും ഐഎച്ച്ആര്‍ഡി യുടെ സേവനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഉപയോഗയോഗ്യമല്ലാത്ത ഉപകരണങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ നിന്ന് എഴുതി മാറ്റുന്ന തടക്കമുള്ള വിവിധ നടപടിക്രമങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഐഎച്ച്ആര്‍ഡിയെ ഏല്‍പ്പിക്കാവുന്നതാണ്. വിവിധ രംഗത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ /യന്ത്രങ്ങള്‍ തുടങ്ങിയവയുടെ പരിപാലനത്തിനായി ഐഎച്ച്ആര്‍ഡി യുടെ സഹകരണം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ആവശ്യമായ താല്‍ക്കാലിക ജീവനക്കാരെ (മനുഷ്യ വിഭവശേഷി വിതരണം) സര്‍വൈസ് പ്രൊവൈഡര്‍ എന്ന നിലയ്ക്ക് ഐഎച്ച്ആര്‍ഡിയുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.