മണ്ണാര്‍ക്കാട് : നഗരസഭാ ബസ് സ്റ്റാന്‍ഡിലെ പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പുകേന്ദ്രം ഭാഗത്ത് യാത്രക്കാര്‍ക്കായി ബദല്‍സംവിധാനമേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി എന്‍.സി.പി. മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരവും ഒപ്പു ശേഖരണവും നടത്തി. ബസുകള്‍ നിര്‍ത്തിയിടുന്നതിന്റെ പിന്‍വശത്തായി പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചിട്ടുണ്ടെങ്കിലും യാത്രക്കാര്‍ ഇപ്പോഴും പഴയ ഭാഗത്താ ണ് ബസ് കയറാനായി നില്‍ക്കുന്നത്. ഇതുമൂലം സ്ത്രീകളും കുട്ടികളും വൃദ്ധരായവരു മെല്ലാം വെയില്‍ കൊള്ളേണ്ട അവസ്ഥയാണ്. പുതിയ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു മുന്നില്‍നിന്ന് യാത്രക്കാര്‍ക്ക് ബസുകളില്‍ കയറാന്‍ സൗകര്യപ്രദമെന്ന നിലയിലാണ് നഗരസഭാ അധികൃതര്‍ പഴയ കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റിയത്. എന്നാല്‍ ബസുക ള്‍ ഇപ്പോഴും തിരിഞ്ഞുവന്ന് ആളുകളെ കയറ്റുന്നത് പഴയ കേന്ദ്രത്തിന് മുന്നിലാണെന്ന് സമരക്കാര്‍ ആരോപിച്ചു. ഇതിനു പരിഹാരമായി പൊളിച്ചുമാറ്റിയ ഭാഗത്ത് പുതിയ കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കണം. പൊളിച്ചെടുത്ത ഷീറ്റുകള്‍ എവിടേക്ക് മാറ്റിയെന്ന തിനും നഗരസഭാ അധികൃതര്‍ മറുപടി തരണമെന്ന് സമരത്തിന് നേതൃത്വം നല്‍കിയ എന്‍.സി.പി. ബ്ലോക്ക് പ്രസിഡന്റ് സദഖത്തുള്ള പടലത്ത് പറഞ്ഞു. ഈ ആവശ്യങ്ങളുന്ന യിച്ച് യാത്രക്കാരില്‍നിന്ന് ഒപ്പുശേഖരണവും നടത്തി. ഇത് നഗരസഭാചെയര്‍മാനും സെ ക്രട്ടറിയ്ക്കും കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ ഒമ്പതിന് ആരംഭിച്ച കുത്തി യിരിപ്പ് സമരം ഉച്ചവരെ നീണ്ടു. നേതാക്കളായ എന്‍.സി. വിജയകുമാര്‍, രാധാകൃഷ്ണന്‍, നാസര്‍, സക്കീര്‍ എന്നിവര്‍ പങ്കെടുത്തു.