കോട്ടോപ്പാടം: ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി പാലി യേറ്റിവ് ദിനാചരണവും വയോജനസംഗമവും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യ ക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം കെ.വിനീത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ പാറയില്‍ മുഹമ്മദാലി, റഫീന മുത്തനില്‍, റജീന കോഴിശ്ശേരി ല്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബൂബക്കര്‍ നാലകത്ത്, നിജോ വര്‍ഗീസ്, നസീമ ഐനെല്ലി, സി.റുബീ ന, പി.സരോജിനി, സി.കെ.സുബൈര്‍, ഒ.നാസര്‍, പി.റഷീദ, ഒ.ഇര്‍ഷാദ്, വിവിധ രാഷ്ട്രീ യ കക്ഷി സാമൂഹ്യനേതാക്കളായ ഹസ്സന്‍ പാറശ്ശേരി, രാമചന്ദ്രന്‍ കളപുരക്കല്‍, എന്‍.എ. ചന്ദ്രശേഖരന്‍, എ.അസൈനാര്‍ മാസ്റ്റര്‍, കെ.പി.ഉമ്മര്‍, മനച്ചിത്തൊടി ഉമ്മര്‍, എന്‍.പി.മുഹ മ്മദ്, എ.കുഞ്ഞയമു എന്നിവര്‍ പങ്കെടുത്തു. പാലിയേറ്റീവ് രോഗികള്‍ക്കുള്ള കട്ടില്‍, വീല്‍ചെയര്‍, കമ്മോട് ചെയര്‍ തുടങ്ങിയ ഉപകരണങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍ കിയ ഉപഹാരങ്ങള്‍ എന്നിവ വിതരണം ചെയ്തു. വയോജനങ്ങള്‍ക്ക് പ്രത്യേക ജീവിത ശൈലി രോഗ നിര്‍ണയ ക്യാംപ്, മുതിര്‍ന്നവരെ പൊന്നാട അണിയിച്ച് ആദരിക്കല്‍, കലാവിരുന്ന് എന്നിവയും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!