മണ്ണാര്‍ക്കാട് : അന്താരാഷ്ട്ര സമൂഹം പീഡിതരായ ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കണ മെന്ന് ഫലസ്തീന്‍ അംബാസഡര്‍ അദ്നാന്‍ മുഹമ്മദ് അബു അല്‍ഹൈജ. എസ്.കെ.എസ്. എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ വനിതാ വിദ്യാഭ്യാസ സംരഭമായി 2018ല്‍ കോട്ടോ പ്പാടത്ത് ആരംഭിച്ച എം.ഐ.സി. വിമന്‍സ് അക്കാദമിയില്‍ അഞ്ചു വര്‍ഷത്തെ മഹ്ദിയ്യ കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനികള്‍ക്കുള്ള ബിരുദദാന സമ്മേളനം കോട്ടോപ്പാടം എം.ഐ.സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനിച്ച നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കാതെ അധിനിവേശം നടത്തുന്ന ഇസ്റാഈലിന്റെ ക്രൂരതയ്ക്ക് എതിരെ യുള്ള ചെറുത്ത് നില്‍പ്പ് മാത്രമാണ് ഫലസ്തീനില്‍ നടക്കുന്നത്. ഫലസ്തീന്‍ പ്രശ്നം ഏഴര പതിറ്റാണ്ടായി തുടരുകയാണ്. 120 ഇസ്റാഈലികള്‍ ബന്ദികളാക്കപ്പെട്ടുവെന്നതിനാണ് ലോകമാധ്യമങ്ങള്‍ പ്രധാന്യം കൊടുക്കുന്നത്. എന്നാല്‍ 5000ലധികം ഫസ്തീനികള്‍ ബന്ദി കളാക്കപ്പെട്ടതിനെ കുറിച്ച് ആരും സംസാരിക്കുന്നില്ല.
വര്‍ഷങ്ങളായി പുറം ലോകം കാണാന്‍ കഴിയാത്തവിധത്തിലുള്ള ഉപരോധത്തിലാണ് ഗാസയിലേയും വെസ്റ്റ് ബങ്കിലേയും ഫലസ്തീനികള്‍. മുസ്ലിംങ്ങള്‍ മാത്രമല്ല ക്രിസ്ത്യാനി കളും ഫലസ്തീനികള്‍ കഷ്ടപ്പെടുകയാണ്. മേഖലയില്‍ സമാധാനവും നീതിയും നിലവി ല്‍ വരേണ്ടതുണ്ട്. ഫലസ്തീനെ പിന്തുണച്ച് വമ്പിച്ച റാലികളോടെ ഐക്യദാര്‍ഢ്യം പ്രക ടിപ്പിച്ച ഇന്ത്യന്‍ സമൂഹവും പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ മഹത്തായ പിന്തുണയും കൃതജ്ഞതയോടെ ഓര്‍ക്കുന്നു. ഈ പിന്തുണ ഇന്ത്യക്കാര്‍ക്ക് തോന്നുന്ന സഹാനുഭൂതിയുടെ പ്രതിഫലനമാണ്. ഈ ഐക്യദാര്‍ഢ്യം സ്വതന്ത്ര ഫലസ്തീന് വേണ്ടി നിലകൊണ്ട ഗാന്ധിജിയുടേയും നെഹ്റുവിന്റെയും അഭിലാഷങ്ങളെയും പ്രതിഫലി പ്പിക്കുന്നതാണ്.
ഫലസ്തീനില്‍ നിലവിലുള്ള സംഘര്‍ഷം എണ്ണമറ്റ ജീവിതങ്ങളെ തടസപ്പെടുത്തുക മാത്ര മല്ല വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുകയും ചെ യ്യുന്നു. ഇസ്ലാം മതവിശ്വാസപ്രകാരം വിദ്യാഭ്യാസം കേവലം വിവരശേഖരണമല്ല, മറിച്ച് വ്യക്തികളെ സംസ്‌കരിച്ചെടുക്കുന്നതും സമുദായത്തെ സമുദ്ധരിക്കുന്നതും വിജ്ഞാന സമ്പാദന സംസ്‌കാരത്തെ വളര്‍ത്തുന്ന പരിവര്‍ത്തന ശക്തിയുമാണ്. വിജ്ഞാന സമ്പാദ നത്തിന് അതിപ്രധാനമാണ് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നത്. ഒരു സമൂഹത്തിന്റെ പു രോ ഗതിയും അഭിവൃദ്ധിയും സ്ത്രീകളുടെ വിദ്യാഭ്യാസ ശാക്തീകരണവുമായി ബന്ധ പ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാ ബ് തങ്ങള്‍ അധ്യക്ഷനായി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.
എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശി ഹാബ് തങ്ങള്‍ അധ്യക്ഷനായി. ഫലസ്തീന്‍ അംബാസഡര്‍ക്കുള്ള എസ്.കെ.എസ്. എസ്.എഫിന്റെ സ്നേഹപഹാരം പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ കൈമാറി. ഫലസ്തീനിന്റെ പരമ്പരാഗത വേഷമായ കുഫിയ വേദിയിലെ പ്രമുഖരെ അണിയിച്ച് ഫലസ്തീനിന്റെ ആദരം അംബാസഡര്‍ അറിയിച്ചു. ഖുര്‍ ആന്‍ കാലിഗ്രാ ഫിയില്‍ വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡ് നേടിയ മുഹമ്മദ് ജസീം കാലിഗ്രാഫിയില്‍ തയ്യാറാക്കിയ ഉപഹാരം ഫലസ്തീന്‍ അംബാസഡര്‍ക്ക് സമ്മാനിച്ചു. മഹ്ദിയ്യ: ബിരുദധാരി കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. എം.ഐ.സി. അക്കാദമി വര്‍ക്കിംഗ് പ്രസിഡന്റ് മുസ്തഫ അഷ്റഫി കക്കുപ്പടി ബിരുദദാന സന്ദേശം നല്‍കി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, യു.ശാഫി ഹാജി, അലവി ഫൈസി കുളപ്പറമ്പ്, കെ.സി. അബൂബക്കര്‍ ദാരിമി, ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, സി.മുഹമ്മദലി ഫൈസി, സി.മുഹമ്മദ് കുട്ടി ഫൈസി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു, മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, അഹമ്മദ് സാജു, ഹുസൈന്‍ തങ്ങള്‍ കൊടക്കാട്, ഇബ്രാഹിം ഹാജി, കല്ലടി അബൂബക്കര്‍, പഴേരി ശരീഫ് ഹാജി, ഖലീല്‍ ഹുദവി, ബഷീര്‍ ഫൈസി ദേശമംഗലം, ടി.എ.സലാം മാസ്റ്റര്‍, വാപ്പുട്ടി ഹാജി, അന്‍വര്‍ ഫൈസി, റഹീം ഫൈസി, ടി.കെ.ഇബ്രാഹിം ഹാജി, അബ്ദുല്‍ ജബ്ബാര്‍ ഹാജി, റഫീഖ് ഫൈസി, സുബൈര്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. എം.ഐ.സി. അക്കാദമി സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം സ്വാഗതവും ജബ്ബാര്‍ ഹാജി നന്ദിയും പറഞ്ഞു.