അഗളി: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരി ക്കേറ്റു. കുറുക്കത്തിക്കല്ല് ഊരിലെ മാണിക്യനാണ് (40) കാട്ടാനയുടെ തുമ്പിക്കൈ കൊ ണ്ടുള്ള അടിയേറ്റത്. പുതൂര്‍ പഞ്ചായത്തിലെ ഇടവാണിയില്‍ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മാണിക്യന്‍ ഇടവാണി ഊരില്‍ ഭാര്യവീട്ടിലാണ് താമസം.
ശനിയാഴ്ച പച്ചമരുന്നുണ്ടാക്കാനുള്ള വേരുകള്‍ ശേഖരിക്കാനായി സഹോദരന്‍ നഞ്ച നോടൊപ്പം വനത്തിലേക്ക് പോയി.വേരുകളുമായി മലയിറങ്ങി വരുമ്പോഴാണ് മാണി ക്യനും നഞ്ചനും കാട്ടാനകളുടെ മുന്നില്‍പെട്ടത്. കാട്ടാനക്കൂട്ടത്തിലുണ്ടായിരുന്ന കുട്ടി യാന രണ്ടുപേരെയും ഓടിച്ചു. നഞ്ചന്‍ കാട്ടാനയുടെ മുന്നില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും മാണിക്യനെ കുട്ടിക്കൊമ്പന്‍ പിന്തുടര്‍ന്നു. മരത്തിന്റെ പിറകിലൊളിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മാണിക്യനെ മരത്തിനും ചുറ്റും കാട്ടാന ഓടിച്ചു. ഇതിനിടെയാണ് തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തിയത്. നിലത്തുവീണ മാണിക്യനെ കാട്ടാന തൊഴിച്ച് തെറി പ്പിച്ചതായും സഹോദരന്‍ നഞ്ചന്‍ പറഞ്ഞു. പിന്നീട് ആന പോയതോടെ പരിക്കേറ്റ മാ ണിക്യനെ നഞ്ചന്‍ ചുമന്ന് ഊരിലെത്തിക്കാന്‍ ശ്രമിച്ചു. ഊരില്‍ നിന്ന് മാണിക്യനെ പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരെത്തിയാണ് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മാണിക്യന്‍ കോട്ടത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കുകള്‍ ഗുരുതരമല്ല. പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡെപ്യുട്ടി റേഞ്ച് ഓഫിസര്‍ ബി.ബിനു, സെക്ഷന്‍ ഓഫി സര്‍ എം.ശ്രീനിവാസന്‍, ബീറ്റ് ഓഫിസര്‍ കെ.പ്രസാദ്, ഡ്രൈവര്‍ മുഹമ്മദ് സാദിഖ് എന്നി വര്‍ക്ക് പുറമേ ദ്രുതപ്രതികരണ സംഘവും മാണിക്യനെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചു.