വനംവകുപ്പ് പദ്ധതി മറ്റുജില്ലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുന്നു

മണ്ണാര്‍ക്കാട് : വനംവകുപ്പിന് കീഴില്‍ സംസ്ഥാനത്ത് ആദ്യമായി കഴിഞ്ഞ വര്‍ഷം മണ്ണാ ര്‍ക്കാട് വനംഡിവിഷനില്‍ നടപ്പിലാക്കിയ വനാമൃതം പദ്ധതിയില്‍ മികച്ച വരുമാനം. ഔഷധ സസ്യങ്ങളുടെ വിപണനത്തിലൂടെ ഒരു വര്‍ഷം കൊണ്ട് രണ്ട് ഘട്ടങ്ങളിലായി ഡിവിഷന് കീഴിലെ വനവികസന ഏജന്‍സി നേടിയത് 28, 04,341 രൂപയാണ്. ഇതില്‍ 1,40,217 രൂപ ജി.എസ്.ടി. ഇനത്തില്‍ അടച്ചു. ചെറുകിട വനവിഭവങ്ങള്‍ പദ്ധതിയിലേക്ക് നല്‍കിയ ഒമ്പതോളം വന സംരക്ഷണ സമിതികള്‍ക്ക് 17,51,114 രൂപ പ്രതിഫലം നല്‍കി. 3,93,216 രൂപ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെച്ചതായി വനവികസന ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. ആകെ 34,245 കിലോ ചെറുകിട വനവിഭവങ്ങളാണ് ശേഖരിച്ചത്.

ആദിവാസികളെ ഇടനിലക്കാരുടെ ചൂഷണങ്ങളില്‍നിന്ന് രക്ഷിക്കുകയും അവര്‍ക്ക് മെച്ചപ്പെട്ട വരുമാനവും തൊഴിലവസരങ്ങളും ലഭ്യമാക്കുകയുമാണ് പദ്ധതിയിലൂടെ വനംവകുപ്പ് യാഥാര്‍ത്ഥ്യമാക്കുന്നത്. കുറുന്തോട്ടി, ഓരില, മൂവില, തിപ്പല്ലി, ചുണ്ട, കരിങ്കുറുഞ്ഞി തുടങ്ങിയവയാണ് ആദിവാസികളിലൂടെ ശേഖരിക്കുന്നത്. ഇവ ആദി വാസി വനംസംരക്ഷണസമിതി (എ.വി.എസ്.എസ്.)കള്‍ വാങ്ങുകയും തൂക്കത്തിന് അനുസരിച്ച് വില അപ്പോള്‍തന്നെ നല്‍കുകയും ചെയ്യും.മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിക്ക് കീഴില്‍ 18 വനസംരക്ഷണ സമിതികളാണ് ഉള്ളത്. ബഹുഭൂരിപക്ഷവും അട്ടപ്പാടിയിലെ ഊരുകള്‍ കേന്ദ്രീകരിച്ചാണ്. ധാന്യം, കടുകുമണ്ണ, പൊട്ടിക്കല്‍, മൂല കൊമ്പ്, മേലെ ചാവടിയൂര്‍, കള്ളമല, സമ്പാര്‍ക്കോട് , വയലൂര്‍, മുള്ളി എന്നിവിടങ്ങളി ലും ആനമൂളിയിലുള്ള വനസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാങ്ങോട് കോളനി, തെങ്കര പഞ്ചായത്തിലെ ആനമൂളി, കരിമ്പന്‍കുന്ന് കോളനികളിലും വനവിഭവങ്ങള്‍ ശേഖരിക്കുന്നുണ്ട്. മുക്കാലിയിലും ആനമൂളിയിലും സംസ്‌കരണ യൂണിറ്റുകളുണ്ട്. കഷ്ണങ്ങളാക്കി ഉണക്കിയ കുറുന്തോട്ടി കിലോയ്ക്ക് 118 രൂപ, ഓരില, മൂവില 98, ചുണ്ട 80, കാട്ടുതിപ്പല്ലി 150, കരിങ്കുറുഞ്ഞി 48 രൂപ എന്നിങ്ങനെ യാണ് വില നല്‍കുന്നത്. ഇതില്‍ നിന്നും ഒരു കിലോയ്ക്ക് 10 രൂപ എന്ന കണക്കില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി വനവികസന ഏജന്‍സി ഈടാക്കും.

വനവിഭവങ്ങളുടെ ശേഖരണത്തിന് പുറമെ അത് പാക്കിങ് ചെയ്ത് സംസ്‌കരിക്കുന്നതു മെല്ലാം ആദിവാസികള്‍തന്നെയാണ്. ഔഷധ നിര്‍മാണ കമ്പനിക്കാരാണ് പ്രധാന ആ വശ്യക്കാര്‍. കഴിഞ്ഞ വര്‍ഷം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയാണ് ഒരു വര്‍ഷത്തേ ക്കുള്ള കരാര്‍ ഏറ്റെടുത്തത്. ഇത് ഈമാസം പൂര്‍ത്തിയായ സാഹചര്യത്തില്‍ മൂന്നാം ഘട്ടത്തിലേക്ക് ടെന്‍ഡര്‍ നല്‍കുന്നതിനുള്ള നടപടികളിലാണ് വനവികസന ഏജന്‍സി. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഔഷധ നിര്‍മാണ കമ്പനികളെ ടെന്‍ഡറില്‍ പങ്കെടുപ്പിക്കാനും നീക്കമുണ്ട്. ഏറ്റവും കൂടുതല്‍ വില ഉറപ്പാക്കുന്ന കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടും. മാത്രമല്ല അടുത്ത ഘട്ടത്തില്‍ കൂടുതല്‍ വനവിഭവങ്ങള്‍ ശേഖരി ക്കാനും അവയ്ക്ക് മികച്ച വില ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടത്തുമെന്ന് വനവികസന ഏജന്‍സി കോ – ഓര്‍ഡിനേറ്റര്‍ വി.പി.ഹബ്ബാസ് പറഞ്ഞു. വനാമൃതംപദ്ധതി വിജയമായ തോടെ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് വനംവകുപ്പ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!