അലനല്ലൂര്‍ : നവംബര്‍ 1 മുതല്‍ 30 വരെ വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ ടീ ഗാല ഫീസ്റ്റിന്റെ ഭാഗമായി ഗിഫ്റ്റായി വിതരണം ചെയ്യുന്ന ചായപൊടി എടത്തനാട്ടു കര മേഖലാ തല ഉദ്ഘാടനം അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്നാ സത്താര്‍ മുതിര്‍ന്ന വനിതാ ലീഗ് നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഖദീജ ടീച്ചര്‍ക്ക് നല്കി നിര്‍വഹിച്ചു. 173 ചായപ്പൊടി പാക്കറ്റുകളാണ് എടത്തനാട്ടുകര മേഖലയില്‍ പങ്കാളിയായത് 57,609 രൂപ ഈ ഇനത്തില്‍ സമാഹരിക്കാന്‍ സാധിച്ചു ക്യാംപയിനില്‍ പങ്കാളിയായവര്‍ക്ക് ശുദ്ധമായ ഒരു കിലോ ചായപ്പൊടിയാണ് നല്‍കുന്നത് മണ്ഡല ത്തിലെ ഏറ്റവും കൂടുതല്‍ പാക്കറ്റുകള്‍ നല്കിയ മേഖലാ കമ്മിറ്റി എടത്തനാട്ടുക രയാണ്. വനിതാ ലീഗ് ജില്ലാ സെക്രട്ടറി റഫീക്ക പാറോക്കോട്ട്, നിയോജകമണ്ഡലം സെക്രട്ടറി ടി.പി.സൈനബ, മേഖലാ ഭാരവാഹി ഫസീല റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു