മണ്ണാര്‍ക്കാട്: മുസ്ലിം സംവരണം വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണ മെന്ന് മണ്ണാര്‍ക്കാട് സബ്ജില്ല റിട്ട.അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷന് (ആര്.എ.ടി.എഫ്) സംഗമം ആവശ്യപ്പെട്ടു. സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പ്രീത ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് ഹാളില്‍ നടന്ന പരിപാടി എം.പി.എ ബക്കര്‍ മാസ്റ്റര്‍ അധ്യ ക്ഷനായി.സംസ്ഥാന ജനറല്‍ സെക്രട്ടറി സി. എച്ച് ഹംസ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നട ത്തി. പി. കുഞ്ഞലവി മാസ്റ്റര്‍ സ്വാഗതവും അബ്ദു മാസ്റ്റര്‍ നന്ദിയും പറഞ്ഞു. മുഹമ്മദലി (കെ.എ.ടി.എഫ്, റിട്ട.എ.എസ്.ഒ അബ്ദു കരീം മാസ്റ്റര്‍ സംസാരിച്ചു.ആനുകാലിക ചര്‍ച്ച കള്‍ക്ക് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.ടി കുഞ്ഞയമു മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി ടി.മുഹമ്മദലി മാസ്റ്റര്‍, സൈനബ ടീച്ചര്‍ നേതൃത്വം നല്കി. ചര്‍ച്ചകള്‍ ടി.എ സലാം മാസ്റ്റര്‍ ക്രോഢീകരിച്ചു. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. അസ്മാബി ആരോഗ്യ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ എണ്‍പത് വയസ് കഴിഞ്ഞ മെമ്പര്മാരെആദരിച്ചു. ആര്.എ.ടി എഫ് ജില്ല പ്രസിഡന്റ് എ. മൊയ്തീന് മാസ്റ്റര്‍ അനുമോദന പ്രസംഗം നടത്തി. വി.എ.എം യൂസഫ് മാസ്റ്റര്‍ തിരഞ്ഞെടു പ്പ് നേതൃത്വം നല്കി.ഭാരവാഹികളായി പി.കുഞ്ഞലവി മാസ്റ്റര്‍ (പ്രസി), പി. അബ്ദു മാസ്റ്റ ര്‍ (സെക്ര), സി. മൂസ്സ മാസ്റ്റര്‍ (ട്രഷറര്‍), സി.പി അലവി മാസ്റ്റര്‍ (സീനിയര്‍ വൈസ് പ്രസി) സി. മുസ്തഫ മാസ്റ്റര്‍, മമ്മു മാസ്റ്റര്‍, പി.എ ഹമീദ് മാസ്റ്റര്‍, ബരീറ ടീച്ചര്‍ (വൈ.പ്രസി), റസാഖ് മാസ്റ്റര്‍, നാസര്‍ മാസ്റ്റര്‍ സഹീദ ടീച്ചര്‍ (ജോ.സെക്ര) തിരഞ്ഞെടുത്തു.