മണ്ണാര്‍ക്കാട് : ഡിസംബര്‍ രണ്ടിന് മണ്ണാര്‍ക്കാട് നടക്കുന്ന നവകേരള സദസിന്റെ ഭാഗമാ യി ഷോളയൂരില്‍ അടിയന്തിര യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ രാഹുല്‍ നായര്‍ അധ്യക്ഷനായി. സമഗ്ര ഊരു വികസനം സംബന്ധിച്ചും നിലവിലെ പോരായ്മകളെയും കുറിച്ച് ചര്‍ച്ച ചെയ്തു. യോഗത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറും മറുപടി നല്കി. വിവിധ വകുപ്പു കളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി നടപ്പിലാക്കുന്നതിന് ഇടപെടല്‍ നടത്തുന്നതിനും പഞ്ചായത്ത് തലത്തില്‍ തുടര്‍ യോഗങ്ങള്‍ ചേരാനും തീരുമാനിച്ചു. പഞ്ചായത്തിലെ 53 ഊരുകളില്‍ നിന്നും ഊരുമൂപ്പന്, വണ്ടാറി, കുരുതല, മണ്ണൂക്കാരന്, എസ്.ടി. പ്രമോട്ടര്‍മാര്‍, ഓഫിസ് സ്റ്റാഫ് തുടങ്ങിയവര്‍ പങ്കെടുത്തു.