മണ്ണാര്‍ക്കാട് : കാട്ടാനകളെ തുരത്തി മടങ്ങുകയായിരുന്ന ദ്രുതപ്രതികരണ സേനയുടെ വാഹനത്തെ റോഡില്‍ മരത്തടികളും മറ്റുമിട്ട് തടഞ്ഞെന്ന് പരാതി. ഇത് സംബന്ധിച്ച് വനംവകുപ്പ് അധികൃതര്‍ മണ്ണാര്‍ക്കാട് പൊലിസില്‍ പരാതി നല്‍കി. പൊതുവപ്പാടത്ത് വച്ച് വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. മേഖലയില്‍ കാട്ടാനക ള്‍ ഇറങ്ങിയിട്ടുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍.ആര്‍.ടി സംഘം സ്ഥ ലത്തെത്തുകയും ആനകളെ സൈലന്റ് വാലി ബഫര്‍സോണ്‍ മേഖലയിലേക്ക് തുര ത്തുകയും ചെയ്തു. ഇവിടെ നിന്നും മറ്റൊരു ഭാഗത്തേക്ക് പോകുന്നതിനിടെയാണ് വഴി യ്ക്ക് കുറെ പനമുറിച്ചിട്ട് കിടക്കുന്നത് കണ്ടത്. ഈ തടസം നീക്കി നീങ്ങുമ്പോള്‍ കല്ലും മരക്കുറ്റികളും കൂട്ടിയിട്ട് റോഡ് വീണ്ടും തടസപെടുത്തിയത് ശ്രദ്ധയില്‍പെട്ടു. വാഹന ത്തില്‍ നിന്നും ഇറങ്ങിയ ജീവനക്കാര്‍ക്ക് സമീപം സ്വകാര്യ വ്യക്തിയെത്തി അസഭ്യം പറഞ്ഞെന്നും പരാതിയില്‍ പറയുന്നു. വനംവകുപ്പ് നല്‍കിയ പരാതിയനുസരിച്ച് മണ്ണാ ര്‍ക്കാട് പൊലിസ് കേസെടുത്തിട്ടുണ്ട്. ദ്രുതപ്രതികരണ സേനയിലെ ജീവനക്കാര്‍ക്ക് നേരെ പൊതുവപ്പാടത്തുണ്ടായ സംഭവത്തില്‍ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി പ്രതിഷേധിച്ചു. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപെടുത്തുകയും വഴിതടഞ്ഞ് അസഭ്യവര്‍ഷം നടത്തുകയും ചെയ്ത തില്‍ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നിയമ നടപടികള്‍ സ്വീകരിക്കണം. ജില്ല യില്‍ തന്നെ ഏറ്റവുമധികം രൂക്ഷമായ മനുഷ്യ വന്യജീവി സംഘര്‍ഷം നേരിടുന്ന മണ്ണാ ര്‍ക്കാട് മേഖലയില്‍ രാപ്പകല്‍ ഭേദമന്യേ സേവനം ചെയ്യുന്ന ആര്‍.ആര്‍.ടി അംഗങ്ങളു ടെയും വനപാലകരുടേയും മനോവീര്യം തകര്‍ക്കുന്ന ഇത്തരം ശ്രമങ്ങളെ പൊതുസമൂ ഹം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. മേഖല സെക്രട്ടറി കെ.കെ.മുഹമ്മദ് സിദ്ദീഖ്, പ്രസിഡന്റ് എം.മുഹമ്മദ് സുബൈര്‍, ട്രഷറര്‍ കെ.എസ്.സന്ധ്യ, വൈസ് പ്രസി ഡന്റ് സുരേഷ് ബാബു, ജോയിന്റ് സെക്രട്ടറി ജെ.ജി.നിതിന്‍, കൗണ്‍സില്‍ അംഗങ്ങളാ യ അശോകന്‍, നാരായണന്‍കുട്ടി ജില്ലാ കമ്മിറ്റി അംഗം ബി.സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.