മണ്ണാര്‍ക്കാട് : നിര്‍ത്തിയിട്ട ലോറിയില്‍ നിന്നും 125 ചാക്ക് നിരോധിത പുകയില ഉല്‍പ്പ ന്നം പിടികൂടിയ സംഭവത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. വാക്കടപ്പുറം തൊഴുത്തില്‍ വീട്ടില്‍ മോഹന്‍ദാസിനെ (40)യാണ് മണ്ണാര്‍ക്കാട് എസ്.ഐ. വി.വിവേകിന്റെ നേതൃ ത്വത്തില്‍ അറസ്റ്റു ചെയ്തത്. ലോറിയുടെ ഉടമയെ കണ്ടെത്തുകയും ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് ലോറി വാടകയ്‌ക്കെടുത്ത് ഓടിക്കുന്ന മോഹന്‍ദാസിന് പിടികൂടിയത്. കരിമ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറിയെന്ന് അറിയുന്നു. ഇയാളില്‍ നിന്നും മൂന്ന് മാസം മുമ്പാണ് മോഹന്‍ദാസ് ലോറി വാടകയ്ക്ക് എടുത്ത് ഓടിക്കുന്നത്. ബെംഗ്‌ളുരുവില്‍ നിന്നാണ് നിരോധിത പുകയില ഉല്‍പ്പന്നം കൊണ്ടുവന്നതെന്നാണ് വിവരം. എളുമ്പുലാശ്ശേരി ക്ഷേത്രത്തിന് സമീപത്താ യി നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നും ചൊവ്വാഴ്ച രാത്രിയാണ് പൊലിസ് നിരോധിത പുകയില ഉല്‍പ്പന്നം പിടിച്ചെടുത്തത്. എക്‌സൈസിന് ലഭിച്ച രഹസ്യവിവരം പൊലിസി ന് കൈമാറുകയായിരുന്നു. പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധിക്കുകയും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വാഹനവും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടികൂടിയ ലഹരിവസ്തുക്കള്‍ക്ക് വിപണിയില്‍ 36 ലക്ഷത്തോളം രൂപ വിലവരും. വീട്ടി ലേക്ക് പോകേണ്ടതായ അത്യാവശ്യമുള്ളതിനാലാണ് ലോറി ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ ഭാഗത്ത് നിര്‍ത്തിയിട്ടതെന്നാണ് പിടിയിലായ ഡ്രൈവര്‍ പൊലിസിനോട് പറ ഞ്ഞത്.