മണ്ണാര്‍ക്കാട് : ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി മുഖ്യമന്ത്രിയുടെയും മന്ത്രി മാരുടെയും നേതൃത്വത്തില്‍ പാലക്കാട് ജില്ലയില്‍ നടക്കുന്ന നവകേരള സദസിന് മു ന്നോടിയായി വിവിധ മണ്ഡലങ്ങളില്‍ വീട്ടുമുറ്റ സദസ് പുരോഗമിക്കുന്നു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ രൂപീകരിച്ച ബൂത്തുകള്‍ക്ക് കീഴില്‍ ഒരു ബൂത്തില്‍ 25 പേരെ ഉള്‍പ്പെടുത്തിയാണ് യോഗം സംഘടിപ്പിക്കുക. ഒരു ബൂത്തില്‍ നാല് വീട്ടുമുറ്റ സദസാണ് നടക്കുക. കഴിഞ്ഞ ഏഴ് വര്‍ഷക്കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വി കസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ക്ഷേമപദ്ധതികള്‍ തുടങ്ങിയവയാണ് സദസില്‍ പ്രതി പാദിക്കുക.ബൂത്ത് തല ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരാണ് വീട്ടുമുറ്റ സദസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചെയര്‍മാന്‍ ജനപ്രതിനിധിയും കണ്‍വീനര്‍ അങ്കണവാടി അ ധ്യാപകരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ആയിരിക്കും. ബൂത്ത് തല ചെയര്‍മാന്‍മാര്‍ യോഗത്തില്‍ വിഷയാവതരണം നടത്തും. ഗ്രാമപഞ്ചായത്തില്‍ നിന്നും തിരഞ്ഞെടുത്ത് പരിശീലനം ലഭിച്ചവരാണ് വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വീട്ടുമുറ്റയോഗ ങ്ങളില്‍ ജനങ്ങളുമായി സംവദിക്കുന്നത്. യോഗത്തില്‍ പ്രദേശവാസികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പരാതികള്‍, ആവശ്യങ്ങള്‍, മെച്ചപ്പെടുത്തേണ്ട മേഖലകള്‍ തുടങ്ങിയവ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. വീട്ടുമുറ്റ സദസുകള്‍ നവംബര്‍ 25 നകം പൂര്‍ത്തിയാകും.

പൊതുജനങ്ങളുടെ നിവേദനങ്ങള്‍ നവകേരള സദസിന് മൂന്ന് മണിക്കൂര്‍ മുമ്പ് നേരിട്ട് സ്വീകരിക്കും

ഒരു മണ്ഡലത്തില്‍ 20 പ്രത്യേകം കൗണ്ടറുകള്‍

ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലാടി സ്ഥാനത്തില്‍ നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസില്‍ പൊ തുജനങ്ങള്‍ക്ക് നിവേദനങ്ങള്‍ നല്‍കുന്നതിനുള്ള പ്രത്യേകം കൗണ്ടറുകള്‍ മൂന്ന് മണിക്കൂറ് മുന്‍പായി പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ മണ്ഡലങ്ങളിലും പരാതികള്‍ സ്വീകരിക്കാന്‍ 20 കൗണ്ടറുകള്‍ വീതമാണ് സജ്ജീകരിക്കുക. ഒരു കൗണ്ടറില്‍ രണ്ട് ജീവനക്കാര്‍ വീതം ഉണ്ടായിരിക്കും. പൊതുജനങ്ങള്‍ വെള്ളക്കടലാസില്‍ എഴുതിയ നിവേദനങ്ങള്‍ കൗണ്ടറുകളില്‍ നല്‍കുന്ന പക്ഷം രശീതി കൈപ്പറ്റാവുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!