അഗളി : കോട്ടത്തറ ഭാഗത്ത് വാടകയ്‌ക്കെടുത്ത വീട്ടില്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 116 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. കോഴിക്കോട് സ്വദേശി അന്‍വര്‍ (31), താമരശേരി സ്വദേശി ഷമീര്‍ (36), അട്ടപ്പാടി പാക്കുളം സ്വദേശി ആദര്‍ശ്(22), കക്കുപ്പടി സ്വദേശി മുഹമ്മദ് ഹാഷിഫ് (21) എന്നിവരാണ് അറസ്റ്റിലായത്. ടൊയോട്ട ഫോര്‍ച്യൂണര്‍, കൊറോള ആള്‍ട്ടിസ് എന്നീ വാഹനങ്ങളില്‍ 7 ചാക്കുകളിലാ യി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് കണ്ടെടുത്തത്. കോട്ടത്തറ ചന്തക്കടക്ക് അടുത്തുള്ള കെട്ടിടത്തിലാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ട് ഏഴരയോ ടെയാണ് സംഭവം. ഒറീസയില്‍ നിന്നും എത്തിച്ച് മലപ്പുറത്തേക്ക് കടത്തനായി സൂക്ഷി ച്ചിരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പറയപ്പെടുന്നു. സംസ്ഥാന എക്‌സൈസ് എന്‍ ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ ടി അനികുമാറിന് ലഭിച്ച രഹസ്യവിവര ത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വാളയാറില്‍ നിന്നും കഞ്ചാവ് പിടി കൂടിയിരുന്നു. സംഭവത്തില്‍ പിടിയിലായ പ്രതികള്‍ നല്‍കിയ വിവരമനുസരിച്ച് ക ഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനത്തെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് ഇവിടെ പ്രതികളെ പിടികൂടിയത്. അഗളി സിഐ കെ സലിമിന്റെ നേതൃത്വത്തിലുള്ള പൊ ലിസും എക്‌സൈസും ചേര്‍ന്ന് വീട് വളഞ്ഞാണ് കഞ്ചാവും പ്രതികളെയും പിടികൂടി യത്. എക്‌സൈസ് പ്രിവന്റിവ് ഓഫീസര്‍ എസ് ജി സുനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ മുഹമ്മദലി, എക്‌സൈസ് ഡ്രൈവര്‍ രാജീവ്, മണ്ണാര്‍ക്കാട് സി ഐ എസ് ബി ആദര്‍ശ്, പ്രിവന്റിവ് ഓഫിസര്‍ എം പി വിനോദ്, സി രാജു, സിവില്‍ ഓഫിസര്‍ കെ വി ജിനേഷ്, അഗളി റേഞ്ചിലെ പ്രിവന്റിവ് ഓഫിസര്‍ എ എസ് പ്രവീണ്‍, എം കെ മണി കണ്ഠന്‍, സിവില്‍ ഓഫിസര്‍ ഭോജന്‍, എസ് ലിജിത, ഡ്രൈവര്‍ എ അനൂപ്, ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിലെ അസി. ഇന്‍സ്‌പെക്ടര്‍ ആര്‍ സന്തോഷ്, പ്രിവന്റിവ് ഓഫിസ ര്‍ ടി.ഷാംജിത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എസ്.പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.