മണ്ണാര്‍ക്കാട് : നഗരത്തിലെ തെരുവോര കച്ചവടത്തിനെതിരെ പരാതിയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റ് ഭാരവാഹികള്‍ രംഗത്ത്. കല്ലടി കോളജ് മുതല്‍ നെല്ലിപ്പുഴ വരെയുള്ള തെരുവോരത്തെ കച്ചവടം നിയമപരമായി ഒഴിവാക്കാന്‍ ഒഴിപ്പിക്കാന്‍ നഗരസഭ ഇടപെടണമെന്ന് വ്യാപാരികള്‍ ഇന്ന് നഗരസഭാ ചെയര്‍മാനെ കണ്ട് ആവശ്യപ്പെട്ടു. എല്ലാ ലൈസന്‍സുകളുമെടുത്ത് വ്യാപാരം ചെയ്യുന്ന വ്യാപാരികളെ വെല്ലുവിളിച്ചാണ് നഗരസഭാ പരിധിയിലെ റോഡുകള്‍ തെരുവോര കച്ച വടമാഫിയകള്‍ കയ്യേറിയിരിക്കുന്നതെന്ന് യൂനിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം ജന റല്‍ സെക്രട്ടറി രമേഷ് പൂര്‍ണിമ എന്നിവര്‍ പറഞ്ഞു. റോഡ് വീതികൂട്ടിയ ഭാഗങ്ങളില്‍ തെരുവോര കച്ചവടക്കാര്‍ തമ്പടിക്കുന്ന സ്ഥിതിയാണ്. നിരവധി തവണ പരാതികള്‍ ന ല്‍കിയിട്ടും വിഷയത്തില്‍ പരിഹാരം ഉണ്ടായിട്ടില്ല. ഗതഗാത തടസമുണ്ടാക്കുന്ന കച്ചവ ട വാഹനങ്ങളെ നിയന്ത്രിക്കാന്‍ ട്രാഫിക് പൊലിസും തയ്യാറാകുന്നില്ല. നടപടികള്‍ക്കാ യി ഒരാഴ്ചത്തെ സമയം നഗരസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിഹാര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്നും ഭാര വാഹികള്‍ വ്യക്തമാക്കി. ഏകോപന സമിതി ഭാരവാഹികളായ കൃഷ്ണകുമാര്‍, ഷമീര്‍ യൂനിയന്‍, കൃഷ്ണദാസ്, സി.എ.ഷമീര്‍, ശിബി, ഷമീര്‍, ബേബി ചാക്കോ, സജി,അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.