മണ്ണാര്‍ക്കാട് : വിദ്യാര്‍ഥികളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശീലന കേ ന്ദ്രങ്ങളായി കലാലയങ്ങള്‍ മാറണമെന്ന് ഒറ്റപ്പാലം സബ് കളക്ടര്‍ ഡി. ധര്‍മ്മലശ്രീ ഐ. എ.എസ് അഭിപ്രായപ്പെട്ടു. മണ്ണാര്‍ക്കാട് എം.ഇ. എസ് കല്ലടി കോളജില്‍ 2022 – 23 അധ്യാ യന വര്‍ഷത്തെ ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കോളജ് മാനേജ്മന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.കെ. സയ്യിദ് അലി അധ്യക്ഷനാ യി. പാലക്കാട് ഐ.ഐ.ടി. പ്രഫ.ഡോ.ജയകുമാര്‍ ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നട ത്തി. എം. ഇ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.കുഞ്ഞിമൊയ്തീന്‍, സെക്രട്ടറി എ.ജബ്ബാറലി, ജില്ലാ ട്രഷറര്‍ കെ.പി.അക്ബര്‍, പ്രിന്‍സിപ്പല്‍ ഡോ.സി രാജേഷ്, കോളേജ് മാനേജ്മന്റ് കമ്മിറ്റി ട്രഷറര്‍ സി.പി.ശിഹാബുദ്ധീന്‍, ഡോ.ടി.പി.ബഷീര്‍, വൈസ് പ്രിന്‍ സിപ്പല്‍ ഡോ.ടി.കെ.ജലീല്‍, പി.ടി.എ വൈസ് പ്രസിഡന്റ് കാസിം ആലയന്‍, ഡോ.എ. അസ്ഹര്‍, പി.എം.സലാഹുദ്ധീന്‍, ഡോ.കെ.പി.ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
