മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ വിദ്യാ ഭ്യാസ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഡി.ഇ.ഒ ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമന ങ്ങള് അംഗീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക,പങ്കാളിത്ത പെന്ഷന് പദ്ധതി ഉപേക്ഷിക്കുക,ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക,തസ്തിക സംരക്ഷണത്തിന് 1:40 അനുപാതം നിലനിര്‍ത്തുക,ഉച്ചഭക്ഷണ പദ്ധതി നിരക്ക് കാലോചിതമായി വര്‍ധിപ്പി ക്കുക,സര്‍ക്കാരിന്റെ അധ്യാപക ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. മണ്ണാര്‍ക്കാട് സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പ ത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എച്ച്.സുല്‍ഫിക്കറലി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പാറോക്കോട് മുഖ്യപ്രഭാഷണം നട ത്തി.ജില്ലാ സെക്രട്ടറി കെ.പി.എ.സലീം,വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ എന്‍.ഷാനവാസലി, ഭാരവാഹികളായ ലെഫ്. പി.ഹംസ,എ. അബൂബക്കര്‍, പി. അന്‍വര്‍ സാദത്ത്,ടി.പി.മന്‍സൂര്‍,കെ.ജി.മണികണ്ഠന് പ്രസംഗിച്ചു. മന്‍സൂബ അഹമ്മദ്, കെ.സാബിറ,പി.മുഹമ്മദലി,പി.കെ.നൗഷാദ്,കെ.അബു,ആത്തിഖ കളത്തില്‍, എ. ജലീ ല്‍,എം.നഫാഹ് നേതൃത്വം നല്കി. ഒറ്റപ്പാലത്ത് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.ഇ.എ. സലാം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് നാസര്‍ തേളത്ത് അധ്യ ക്ഷനായി.സംസ്ഥാന സെക്രട്ടറിയേറ്റംഗം കാസിം കുന്നത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ മുഹമ്മദലി കല്ലിങ്ങല്‍, ഹംസത്ത് മാടാല, ടി.സത്താര്‍,റഷീദ് മരുതൂര്‍,എം.കെ.അന്‍വര്‍സാദത്ത്,വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സുഹൈല്‍ വല്ലപ്പുഴ, റാഫി എടത്തോള്‍ സംസാരിച്ചു. അബൂബക്കര്‍ തൃത്താല,എം.യാഹുല്‍ ഹമീദ്,സി. കെ.ഷമീര്‍ ബാബു,ഷിഹാബ് പാവുക്കോണം,നൗഷാദ് ബാബു,സി.പി. മുഹമ്മദ് റിയാ സ്,എം. ഫാസില്‍ നേതൃത്വം നല്കി.പാലക്കാട്ട് കെ.എസ്.ടി.യു ജില്ലാ ട്രഷറര്‍ ടി.ഷൗ ക്കത്തലി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ടി.എം. സാലിഹ് അധ്യ ക്ഷനായി.സെക്രട്ടറി എം.കെ.സൈദ് ഇബ്രാഹിം,എ.എസ്.അബ്ദുസലാം സലഫി, കെ.സുബൈര്‍,ടി.ഹൈദരലി,മുഹമ്മദലി ആലത്തൂര്‍ നേതൃത്വം നല്കി.
![](http://unveilnewser.com/wp-content/uploads/2023/10/Size-2-Screen-01-1-1050x252.jpg)