പാലക്കാട് : പറമ്പിക്കുളം ആളിയാര്‍ കരാര്‍ വിഷയത്തില്‍ സര്‍ക്കാര്‍തലത്തില്‍ നടപടി കള്‍ സ്വീകരിക്കാന്‍ തീരുമാനം. പാലക്കാട് ഐ.എസ്.ഡബ്ല്യു. ഹബ്ബില്‍ പറമ്പിക്കുളം ആ ളിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന സംയുക്ത ജല ക്രമീകരണ ബോര്‍ഡിന്റെ 107-മത് യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ പറമ്പിക്കുളത്ത് നിന്ന് ജലം ആളിയാര്‍ ഡാമിലേക്ക് എത്തിച്ച് കേരളത്തിന് ആവശ്യമായ ജല ലഭ്യത ഉറപ്പ് വരു ത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. എന്നാല്‍ ആളിയാര്‍ ഡാമില്‍ ലഭ്യമായ ജലം മാത്ര മേ നല്‍കാന്‍ സാധിക്കുകയുളളൂ എന്ന് തമിഴ്‌നാട് നിലപാട് അറിയിച്ചതിനെ തുടര്‍ന്ന് ഇരുകൂട്ടരും യോജിപ്പ് എത്താത്തതിനാല്‍ പറമ്പിക്കുളം ആളിയാര്‍ കരാര്‍ ഷെഡ്യൂള്‍ 5 (VI) പ്രകാരം ഈ വിഷയം ഇരു സംസ്ഥാനങ്ങളിലെയും സര്‍ക്കാരിനെ അറിയിക്കുകയും അടിയന്തിരമായി ഉന്നതതലത്തില്‍ തീരുമാനം എടുക്കുകയും ചെയ്യണമെന്ന് കേരളം നിര്‍ദ്ദേശിച്ചു.
നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ഗവണ്‍മെന്റ് തലത്തില്‍ നടപടി കള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തി ലെ ചാലക്കുടി നദീതടത്തില്‍ കേരളാ ഷോളയാര്‍ ഡാമില്‍ 12.30 ടി.എം.സി ജലവും, ഭാരതപുഴ നദീതടത്തിലെ ചിറ്റൂര്‍ മേഖലയിലെ കൃഷിക്കായി മണക്കവ് വിയറില്‍ 7.25 ടി.എംസി ജലവുമാണ് കേരളത്തിന് അര്‍ഹമായത്.രണ്ടാം വിളയുമായി ബന്ധപ്പെട്ട് ചിറ്റൂര്‍ താലൂക്കിലെ കൃഷിക്ക് ആവശ്യമായ ജലം മണക്കടവ് വിയറില്‍ ലഭ്യമാക്കണമെ ന്ന് യോഗത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ടു.രണ്ടാം വിളയ്ക്ക് വേണ്ടി 4.5 ടി.എം.സി ജലം അത്യന്താപേക്ഷിതമാണെന്നും കേരളം അറിയിച്ചു.ഈ വര്‍ഷം മഴ കുറവായിരുന്നതി നാലും, വരള്‍ച്ച ഉളളതിനാലും പദ്ധതിയിലെ ജലസംഭരണികളില്‍ ജല ലഭ്യത മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് കുറവാണ്.
മഴയുടെ ലഭ്യതയും ജലസംഭരണികളിലെ ജലത്തിന്റെ അളവും കുറവായതിനാല്‍ തമിഴ്‌നാട്ടില്‍ കൃഷി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളതായും ഈ സാഹചര്യത്തില്‍ 2.20 ടി.എം.സി ജലം മാത്രമേ കേരളത്തിന് നല്‍കാന്‍ സാധിക്കുകയുള്ളൂ എന്നും തമി ഴ്‌നാട് യോഗത്തില്‍ അറിയിച്ചു. തമിഴ്‌നാടിന്റെ ഈ നിര്‍ദ്ദേശം കേരളം അംഗീകരിച്ചി ട്ടില്ല.തമിഴ്‌നാട് നിര്‍ദ്ദേശിച്ച അളവില്‍ നിന്നും വര്‍ദ്ധനവ് കേരളം ആവശ്യപ്പെട്ടു. എന്നാ ല്‍ തമിഴ്‌നാട് ഇതിനു വഴങ്ങിയില്ല.തമിഴ്‌നാട് ഡബ്ല്യു.ആര്‍.ഡി ചീഫ് എന്‍ജിനീയറാണ് ഈ വര്‍ഷം ജെ.ഡബ്ല്യു.ആര്‍ ബോര്‍ഡ് ചെയര്‍മാന്‍. യോഗത്തില്‍ തമിഴ്‌നാട് ഡബ്ല്യു. ആര്‍.ഡി, ചീഫ് എഞ്ചിനീയര്‍ എസ്. ശിവലിംഗം, മെമ്പര്‍ റെപ്രസെന്റ്‌റേറ്റീവ് തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ കെ.ഗണേഷമൂര്‍ത്തി, കേരളത്തിനു വേണ്ടി മെമ്പര്‍മാരായ ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ പ്രിയേഷ്, കേരളാ ഇല ക്ട്രിസിറ്റി ബോര്‍ഡ് സിവില്‍ ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയര്‍ എസ്. സുപ്രിയ എന്നി വര്‍ പങ്കെടുത്തു.
