കരിമ്പുഴ: എസ്‌കെഎസ്എസ്എഫ് കരിമ്പുഴ ക്ലസ്റ്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപക ദിനം ആഘോഷിച്ചു. മേപ്പാറ ആര്‍യു എം മദ്രസങ്കണത്തില്‍ നടന്ന പരിപാടിയില്‍ സമസ്ത ഒറ്റപ്പാലം മണ്ഡ ലം വൈസ് പ്രസിഡന്റ് ശൈഖുനാ എംപി മൊയ്തുപ്പു മുസ്ലിയാര്‍ പതാക ഉയര്‍ത്തി. ആര്‍യുഎം പ്രസിഡന്റ് ഉമ്മര്‍ കുന്നത് ഉദ്ഘാടനം നിര്‍വഹിച്ചു. എസ്‌കെഎസ്എസ്എഫ് മണ്ണാര്‍ക്കാട് വെസ്റ്റ് മേഖല പ്രസിഡന്റ് വിപി.അബ്ദുല്‍ഹകീം ഫൈസി മുഖ്യപ്രഭാഷണം നിര്‍വ ഹിച്ചു.ക്ലസ്റ്റര്‍ പ്രസിഡന്റ് സൈദലവി തോട്ടര സ്ഥാപകദിന സന്ദേ ശം നല്‍കി.ജനറല്‍ സെക്രട്ടറി നജാദ് മേപ്പാറ സ്വാഗതവും വര്‍ക്കിം ഗ് സെക്രട്ടറി മുസ്തഫ കൊല്ലങ്കോട് നന്ദിയും പറഞ്ഞു. ക്ലസ്റ്റര്‍ ഭാരവാ ഹികളായ ജംഷീര്‍ കോട്ടപ്പുറം, സജാദലി.ഇ.കെ, അമീര്‍ കെ.പി, ഉസ്താദുമാരായ അബ്ദു മുസ്ലിയാര്‍, ജമാല്‍ മുസ്ലിയാര്‍, സൈദലവി മുസ്ലിയാര്‍, യാസീന്‍ വാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!