പാലക്കാട്:സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍അധ്യാപക വിദ്യാര്‍ത്ഥി അനുപാതം പുന:ക്രമീകരിച്ച് പൊതുവിദ്യാലയങ്ങ ളിലെ അധ്യാപക തസ്തികകള്‍ വെട്ടിച്ചുരുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തില്‍ കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി പ്രതിഷേ ധിച്ചു.വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം കെ.ഇ.ആറില്‍ ഭേദഗതിവരുത്തിയാണ് സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസ്സുകളില്‍ 1:30 ഉം ആറു മുതല്‍ എട്ടുവരെ ക്ലാസ്സുകളില്‍ 1:35 ഉം അനുപാതം നിശ്ചയിച്ചത്.ധനകാര്യ മന്ത്രി യുടെ ബജറ്റ് പ്രഖ്യാപനമനുസരിച്ച് പുതിയ അനുപാതം നടപ്പാ ക്കിയാല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ നൂറുകണക്കി ന്അധ്യാപകര്‍ക്ക് ജോലി നഷ്ടമാകും.പി.എസ്.സി മുഖേനയുളള നിയമനം കാത്തുകഴിയുന്നവര്‍ക്കും ഇരുട്ടടിയാണ് സര്‍ക്കാര്‍ നിലപാട്. അക്കാദമിക ഗുണനിലവാരം തകര്‍ത്തും ഒട്ടേറെ അധ്യാപകരുടെ ജോലി നഷ്ടപ്പെടുത്തിയും പൊതുവിദ്യാഭ്യാസ മേഖല കലുഷിതമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കെ.എസ്.ടി.യു ഒറ്റപ്പാലം,മണ്ണാര്‍ക്കാട്,പാലക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകിട്ട് 4 ന് പട്ടാമ്പി, മണ്ണാര്‍ക്കാട്, പാലക്കാട് എന്നിവിടങ്ങളില്‍ പ്രതിഷേധ സമരം നടത്തും.പട്ടാമ്പിയില്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എ. എം.എ.കരീമും മണ്ണാര്‍ക്കാട്ട് ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ളയും പാലക്കാട്ട് ലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ. സലാമും ഉദ്ഘാടനം ചെയ്യും.കെ.എസ്.ടി.യു സംസ്ഥാാന ട്രഷറര്‍ കരീം പടുകുണ്ടില്‍, വൈസ് പ്രസിഡണ്ട് സി.എം.അലി, സെറ്റ് കോ ജില്ലാ ചെയര്‍മാന്‍ ഹമീദ് കൊമ്പത്ത് വിവിധ കേന്ദ്രങ്ങളില്‍ മുഖ്യപ്രഭാഷണം നടത്തും.ആലോചനാ യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് അധ്യക്ഷനായി.സെക്രട്ടറി നാസര്‍ തേളത്ത്,ട്രഷറര്‍ എം.എസ്.കരീം മസ്താന്‍,വി.ടി.എ.റസാഖ്, കെ.ടി.അബ്ദുല്‍ജലീല്‍,ഒ.കുഞ്ഞുമുഹമ്മദ്,കെ.അബൂബക്കര്‍,പി.അന്‍വര്‍ സാദത്ത്,മുഹമ്മദലി കല്ലിങ്ങല്‍,ടി.ഷൗക്കത്തലി, ടി.സത്താര്‍, ടി.എം.സാലിഹ്,സി.പി.ഷിഹാബുദ്ദീന്‍,എം.ഹിദായത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!