പാലക്കാട്: സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൈത്താങ്ങാകുന്ന തൊ ഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാര്‍ഥ്യമാകുന്നു.രാജ്യത്ത് ആദ്യമായാണ് തൊഴി ലുറപ്പ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി രൂപീകരിക്കുന്നത്. പെന്‍ഷന്‍, വിവാഹ ധന സഹായം, പഠനസഹായം ഉള്‍പ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമ നിധി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും മഹാത്മാ അയ്യങ്കാളി ന ഗര തൊഴിലുറപ്പ് പദ്ധതിയിലും ഭാഗമായ 14 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ക്ഷേമ നിധിയുടെ ഗുണഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.

തൊഴിലുറപ്പു പദ്ധതിയുടെ ശരിയായ നടത്തിപ്പിനും പദ്ധതിയുടെ ഗുണമേന്മ ഉറപ്പുവരു ത്താനുമായി നടപ്പാക്കുന്ന സമ്പൂര്‍ണ സോഷ്യല്‍ ഓഡിറ്റ് നടപ്പിലാക്കിയ ആദ്യ സംസ്ഥാ നമാണ് കേരളം. ഇന്ത്യയില്‍ ആദ്യമായി നഗരങ്ങളിലെ അസംഘടിത തൊഴിലാളികള്‍ ക്കായി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച് രാജ്യത്തിന് മാതൃകയായ സംസ്ഥാ നവും കേരളമാണ്. സംസ്ഥാനത്ത് ഇന്ന് 20.67 ലക്ഷം കുടുംബങ്ങളിലായി 24.95 ലക്ഷം ആക്റ്റീവ് തൊഴിലാളികളുണ്ട്. അവരില്‍ 15.51 ലക്ഷം കുടുംബങ്ങളില്‍പ്പെട്ട 17.59 ലക്ഷം പേര്‍ പദ്ധതി കഴിഞ്ഞ വര്‍ഷം പ്രയോജനപ്പെടുത്തി. ശരാശരി 63 തൊഴില്‍ ദിനങ്ങള്‍. 4.49 ലക്ഷം കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനം ലഭിച്ചു.പട്ടികവര്‍ഗ്ഗ കുടും ബങ്ങള്‍ക്ക് നൂറു തൊഴില്‍ ദിനത്തിനുപുറമെ സംസ്ഥാന സര്‍ക്കാര്‍ ട്രൈബല്‍ വികസന ഫണ്ട് ഉപയോഗിച്ച് 100 തൊഴില്‍ ദിനങ്ങള്‍ കൂട്ടിചേര്‍ത്ത് 200 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്ന ട്രൈബല്‍ പ്ലസ് പദ്ധതി രാജ്യത്തിന് മാതൃകയായി നടപ്പിലാക്കിവരുന്നു.

ഇതിനോടൊപ്പമാണ് കേരളത്തില്‍ നഗര പ്രദേശങ്ങള്‍ക്കു വേണ്ടി അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി 2011 മുതല്‍ നടപ്പാക്കിയത്. ഈ പദ്ധതിയിലും 3,18,463 കുടും ബങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 41,11,753 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. സംസ്ഥാനത്തു നൂറുതൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ഫെസ്റ്റിവല്‍ അലവന്‍സായി 1000 രൂപ വീതം തുടര്‍ച്ചയായി നല്‍കിവരുന്നു.സംസ്ഥാനത്തു തൊഴി ലെടുക്കുന്നവരില്‍ 90 ശതമാനം ഗ്രാമീണ മേഖലയിലെ സ്ത്രീകളാണ്. മേറ്റുമാരില്‍ 100 ശതമാനം സ്ത്രീകളാണ്. ഈ വലിയ വിഭാഗം തൊഴിലാളികളുടെ ജീവിത സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ തൊഴിലുറപ്പു തൊഴിലാളി ക്ഷേമനിധി നിയമം പാസാക്കിയത്. അതിന്റെ നടത്തിപ്പിനായുള്ള ക്ഷേമനിധി ബോര്‍ഡും നിലവില്‍ വരികയാണ്.

ക്ഷേമനിധിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കാട് കോട്ടമൈതാനത്ത് നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ-എക്സൈ സ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകും. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷി കത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘ ടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് പദ്ധതി വിശദീകരണം നടത്തും. വി.കെ ശ്രീകണ്ഠന്‍ എം.പി, എം.എല്‍.എ മാരാ യ ഷാഫി പറമ്പില്‍, എ. പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍, തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറ ക്ടര്‍ ജാഫര്‍ മാലിക്, തദ്ദേശസ്വയംഭരണ വകുപ്പ് റൂറല്‍ മിഷന്‍ ഡയറക്ടര്‍ എച്ച്. ദിനേശന്‍, അര്‍ബന്‍ മിഷന്‍ ഡയറക്ടര്‍ അരുണ്‍ കെ. വിജയന്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, മേ യേഴ്സ് കൗണ്‍സില്‍ പ്രസിഡന്റ് എം. അനില്‍കുമാര്‍, തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനി ധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് എ. ലാസര്‍, ക്ഷേമനിധി ബോര്‍ ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!