മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാ റെസ്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മണ്ണാ ര്‍ക്കാട് നടത്തിയ അണ്ടര്‍ 15 റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 63 പോയിന്റ് നേടി ഗവ. ഹൈ സ്‌കൂള്‍ പട്ടഞ്ചേരി ഓവറോള്‍ ചാമ്പ്യന്‍മാരായി.33 പോയിന്റ് നേടി സ്പാര്‍ട്ടന്‍ റെസ്ലിംഗ് അക്കാദമി റണ്ണര്‍ അപ്പായി.31 പോയിന്റ് നേടി പ്രവീണ്‍ ചാക്കോ അക്കാദമി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തി ല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം ഗുസ്തി താരങ്ങള്‍ പങ്കെടുത്തു.

മത്സരം നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.സമാപന സ മ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് വിനയന്‍ മാസ്റ്റര്‍ അധ്യക്ഷനായി. എം. ഇ.എസ് കോളേജ് കായിക വിഭാഗം മേധാവി പ്രൊഫ.ഒ.എ.മൊയ്തീന്‍, ഇന്‍ഫോക്‌സ് എം. ഡി മുനീര്‍ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.സംസ്ഥാന ജോയി ന്റ് സെക്രട്ടറി കെ.ഹംസ, ജില്ലാ സെക്രട്ടറി ഷബീര്‍ മാസ്റ്റര്‍, ഗഫൂര്‍ മാസ്റ്റര്‍, എന്‍.പി. റമീസ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!