മണ്ണാര്‍ക്കാട്: എയ്ഡഡ് സ്‌കൂളുകളില്‍ നിയമിക്കപ്പെട്ട മുഴുവന്‍ അധ്യാപകര്‍ക്കും നിയമന അംഗീകാരം നല്‍കി ശമ്പളം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരളാ സ്‌കൂള്‍ ടീ ച്ചേഴ്സ് യൂണിയന്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കുലിക്കിലിയാട് എസ്.വി.എ.യു.പി സ്‌കൂളില്‍ ‘വികല പരിഷ്‌കാരങ്ങള്‍;തകരുന്ന പൊ തുവിദ്യാഭ്യാസം’ എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് സി.പി.ഷിഹാബു ദ്ദീന്‍ അധ്യക്ഷനായി.ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് പ്രമേയ പ്രഭാഷണം നട ത്തി.വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.അന്‍വര്‍ സാദത്ത്,കെ.പി.എ.സലീം,സഫ് വാന്‍ നാട്ടുകല്‍,എന്‍.ഷാനവാസലി,സി.എച്ച്.സുല്‍ഫിക്കറലി,സലീം നാലകത്ത്,എ. അബൂബ ക്കര്‍, പി.ജമാലുദ്ദീന്‍, എം.അല്‍ത്താഫ്,കെ.ജി.മണികണ്ഠന്‍,കെ.എം.മുസ്തഫ,റാഫി കുണ്ടൂ ര്‍കുന്ന്,പി.മുഹമ്മദലി,പി.അബ്ദുല്‍ നാസര്‍,പി.ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി സി.പി.ഷിഹാബുദ്ദീന്‍(പ്രസിഡണ്ട്),എ.അബൂബക്കര്‍ ,പി.ഹംസ, കെ. പി.നീന,പി.അബ്ദുല്‍നാസര്‍, സി.അബ്ദുല്‍ഖാദര്‍(വൈസ് പ്രസിഡണ്ടുമാര്‍),സലീം നാല കത്ത്(സെക്രട്ടറി), മുനീര്‍ താളിയില്‍, പി.എം.ഹഫ്‌സത്ത്, കെ.അബു,ടി.പി. മന്‍സൂര്‍, സിദ്ദീഖുല്‍ അക്ബര്‍ (ജോ.സെക്രട്ടറിമാര്‍),എന്‍.ഷാനവാസലി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
