മണ്ണാര്‍ക്കാട്: അബുദാബി മണ്ണാര്‍ക്കാട് മണ്ഡലം കെഎംസിസിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.പ്രസിഡന്റായി ഹുസൈന്‍ കിഴക്കേതിലിനെയും ജനറല്‍ സെക്രട്ടറി യായി സുഹൈല്‍ കണക്കഞ്ചീരിയേയും ട്രഷററായി ജാബിര്‍ ആമ്പാടത്തിനേയും തെരഞ്ഞെടുത്തു.സഹ ഭാരവാഹികള്‍: റഫീഷ് മിഷ്‌കാത്തി,മൊയ്തീന്‍കുട്ടി പൂവ്വക്കോ ടന്‍, ആഷിദ് ഷാ ചങ്ങലീരി, അബ്ദുല്‍ റഹ്മാന്‍ മണലടി, ബഷീര്‍ മണ്ണിശ്ശേരി (വൈസ് പ്രസിഡന്റ്),ഉസാമ വലിയ പീടിയേക്കല്‍, അനസ് മോന്‍, സലീം അച്ചിപ്ര, ബഷീര്‍ കോലോത്തൊടി, ഷബീര്‍ ചേലക്കാട്ട്‌തൊടി (സെക്രട്ടറി).മണ്ഡലം കൗണ്‍സില്‍ യോഗം കെഎംസിസി സംസ്ഥാന സെക്രട്ടറി റഷീദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്ര സിഡണ്ട് കരീം സാഹിബ് അധ്യക്ഷനായി.ആഷിദ് ഷാ പ്രവര്‍ത്തന-സാമ്പത്തിക റി പ്പോര്‍ട്ട് അവതരിപ്പിച്ചു.സയ്യിദ് കൊടക്കാട് ഇമ്പിച്ചി കോയ,സംസ്ഥാന സെക്രട്ടറി മജീദ് അണ്ണാന്‍തൊടി,ജില്ലാ ജനറല്‍ സെക്രട്ടറി ഷിഹാബ് കരിമ്പനോട്ടില്‍,ജാഫര്‍ നാലകത്ത്, നൗഫല്‍ മണലടി,ഷംസുദ്ദീന്‍ കോലോത്തൊടി,ലത്തീഫ് കോട്ടോപ്പാടം,കരീം കീടത്ത്, ഇസ്മായില്‍ കണ്ടമ്പാടി എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ നിന്ന് മണ്ഡലത്തിന്റെ ചുമ തലയുള്ള റിട്ടേര്‍ണിംഗ് ഓഫീസര്‍ ഇസ്മായില്‍ വിളയൂര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. മണ്ഡലത്തിന്റെ പ്രധാന പദ്ധതികളിലൊന്നായ കനിവിന്‍ കൈത്താങ്ങ് – കിഡ്‌നി രോഗികള്‍ക്കുള്ള തുടര്‍ സഹായം 51 പേരിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കാന്‍ തീരു മാനിച്ചു.മൂന്ന് പേര്‍ അംഗങ്ങളായി പുതിയ കാമ്പയിനും തുടക്കമിട്ടു.
