മണ്ണാര്‍ക്കാട്: വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും അക്കാദമിക ശാ ക്തീകരണത്തിനുമായി മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ലയെ ശാസ്ത്രീയമായി വിഭജി ക്കണമെന്ന് കെ.എസ്.ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിസ്തൃതി യിലും വിദ്യാലയങ്ങളുടെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും എണ്ണത്തിലും സംസ്ഥാനത്തെ ഏറ്റവും വലിയ ഉപജില്ലയായ മണ്ണാര്‍ക്കാടിനെ വിഭജിച്ച് അഗളി, കോ ട്ടോപ്പാടം കേന്ദ്രങ്ങളായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ അനുവദിക്കേണ്ടത് അനി വാര്യമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

‘വികല പരിഷ്‌കാരങ്ങള്‍;തകരുന്ന പൊതുവിദ്യാഭ്യാസം’ എന്ന പ്രമേയത്തില്‍ എം.ഇ. എസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന സമ്മേളനം കെ.എസ്.ടി.യു സംസ്ഥാന പ്രസി ഡന്റ് കരീം പടുകുണ്ടില്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് സി.എച്ച് സുല്‍ഫി ക്കറലി അധ്യക്ഷനായി. സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി. അക്കാദമിക സെഷന്‍ കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ഹമീദ് കൊമ്പത്തും കൗണ്‍സില്‍ മീറ്റ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് പാറോക്കോടും ഉദ്ഘാടനം ചെയ്തു.സി.കെ.സി.ടി ജില്ലാ പ്രസിഡന്റ് ഡോ.ടി.സൈനുല്‍ആബിദ് പ്രമേയ പ്രഭാഷണം നടത്തി. ഉപജില്ലാ ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ജില്ല ജനറല്‍ സെക്രട്ടറി നാസര്‍ തേലത്ത്, കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടറി സി.സൈതലവി, ജില്ലാ പ്രസിഡന്റ് പി.എം അഷ്‌റഫ്, എം.ഇ.എസ് എച്ച്.എസ്. എസ് പ്രിന്‍സിപ്പല്‍ കെ.കെ നജ്മുദ്ദീന്‍, കെ.പി. എ സലീം, കെ.എം സാലിഹ, സി.പി ഷിഹാബുദ്ദീന്‍,എന്‍.ഷാനവാസ് അലി, ഇ.ആര്‍. അലി,കെ.എ. മനാഫ്, മുനീര്‍ താളിയില്‍, പി.ജമാലുദ്ദീന്‍, കെ.ജി.മണികണ്ഠന്‍, കെ.പി.എം നീന സംബന്ധിച്ചു.

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അധ്യാപക വിഭാഗത്തില്‍ വിജയികളായ ഡി.എ ച്ച്.എസ് നെല്ലിപ്പുഴയിലെ മുഹമ്മദ് ഷമീറിനും പി.ഹംസക്കും ഉപഹാരങ്ങള്‍ നല്‍കി അ നുമോദിച്ചു. ജില്ലാ സെക്രട്ടറി സഫ് വാന്‍ നാട്ടുകല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാ ഹികളായി ഇ.ആര്‍. അലി(പ്രസി), കെ.ടി യൂസഫ്, കെ.എം മുസ്തഫ, കെ.ടി ഹാരിസ്, ടി. കെ അബ്ദുല്‍ സലാം, കെ.സാബിറ, കെ.അബ്ദുല്‍സലീം (വൈ. പ്രസി),പി. അന്‍വര്‍ സാദ ത്ത് (സെക്ര),കെ.യൂനുസ് സലീം, പി.മുഹമ്മദലി, സി.കെ റിയാസ്, കെ.നൗഫല്‍, യു.ഷം സുദ്ദീന്‍, പി.അബ്ദുല്‍സലീം, മന്‍സൂബ അഹമ്മദ് (ജോ. സെക്ര), കെ.ജി മണികണ്ഠന്‍ (ട്രഷ ),വിങ് കണ്‍വീനര്‍മാരായി ടി.പി. മന്‍സൂര്‍ (കലാ-സാംസ്‌കാരികം), പി.ഹംസ (അക്കാദ മിക്, സര്‍വീസ്) എന്നിവരെ തെരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!