മണ്ണാര്‍ക്കാട്: കാര്‍ഷികമേഖലയില്‍ യുവപ്രൊഫഷണലുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കു ന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ സമഗ്ര കാര്‍ഷിക വികസനപദ്ധതിയിലൂടെ (സി. എ.ഡി.പി) സഹകരണ വകുപ്പ് അവസരമൊരുക്കുന്നു.അഞ്ചു വര്‍ഷത്തിനകം ഘട്ടം ഘട്ടമായി 14 ജില്ലകളിലുമായി പദ്ധതി നടപ്പിലാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. കാ ര്‍ഷിക പശ്ചാത്തലമുള്ള,കാര്‍ഷികോത്പ്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഏഴു ജില്ലകളിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ പദ്ധതി ആദ്യം നടപ്പിലാക്കുക. ജില്ലകളെ തിരഞ്ഞെടുക്കുക ആസൂത്രണ ബോര്‍ഡിലെ കൃഷി വിഭാഗവുമായി ആലോചിച്ചാണ്. ഉത്പാദന-ക്ലസ്റ്ററുകള്‍ സ്ഥാപിച്ചാകും ഇത് നടപ്പില്‍ വരുത്തുക.ജില്ലകളിലെ ഏറ്റവും ശക്തമായ പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റികളെ തിരഞ്ഞെടുത്താണ് ഈ ക്ളസ്റ്ററുകള്‍ രൂപീകരിക്കുക. കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്‌ക്കരണം, മൂല്ല്യവര്‍ദ്ധന, വിപണനം എന്നീ മേഖലകളിലാണ് ക്ലസ്റ്ററുകള്‍ സ്ഥാപിക്കുക. ഇങ്ങനെ രൂപീകരിക്കപ്പെ ടുന്ന ക്ലസ്റ്ററിന് സബ്സിഡിയും ഓഹരി മൂലധനസഹായവും സര്‍ക്കാര്‍ ലഭ്യമാക്കും. ഇത് സംബന്ധിച്ചപദ്ധതിറിപ്പോര്‍ട്ട് സഹകരണ സംഘങ്ങളാണ് സമര്‍പ്പിക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ രൂപീകരിക്കുക. കാര്‍ഷിക മേഖലയില്‍ യുവജന ങ്ങള്‍ക്ക് അവസരമൊരുക്കി കര്‍ഷകര്‍ക്ക് കൂടുതല്‍ മികച്ച വിപണിയും, ഉത്പന്നങ്ങ ള്‍ക്ക് മികച്ച വിലയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!