മണ്ണാര്‍ക്കാട്: കാലിത്തൊഴുത്തില്‍ പിറന്ന കാരുണ്യത്തിന്റെ ഓര്‍മ പുതുക്കി ലോകമെ ങ്ങുമുള്ള ക്രൈസ്തവര്‍ ക്രിസ്തുമസ് ആഘോഷിച്ചു .ശാന്തിയുടെയും സമാധാനത്തിന്റേ യും ആഘോഷമായ ക്രിസ്തുമ സിനെ പുല്‍ക്കൂടും നക്ഷത്രങ്ങളുമൊക്കെ ഒരുക്കിയാണ് നാടും നഗ രവും വരവേറ്റത്.മനുഷ്യരക്ഷയ്ക്കായി ഭൂമിയില്‍ അവതരിച്ച ദൈവപുത്ര ന്റെ വരവ് അറിയിച്ച് ക്രിസ്തുമസ് പുലര്‍ച്ചെ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂ ഷയും കുര്‍ബാനയും നടന്നു.ഇരുപത്തിയഞ്ച് നോമ്പിന്റെ വൃതശു ദ്ധിയില്‍ രാത്രിയും രാവി ലെയുമായി പിറവി തിരുന്നാളിന്റെ തിരു കര്‍മ്മങ്ങള്‍ നടന്നു.ഇതിനോടനുബന്ധിച്ച് നടന്ന ദിവ്യബലിയിലും ഉണ്ണീശോയുടെ തിരുസ്വരൂപവുമായി നടന്ന പ്രദക്ഷിണവും നടന്നു.ശ്രേഷ്ഠമായ ഉദയത്താല്‍ ലോകത്തെ പ്രകാശിതമാക്കിയ യേശുദേ വന്റെ ജനനം പ്രാര്‍ത്ഥനകളില്‍ മുഴുകിയാണ് വിശ്വാസികള്‍ ആ ഘോഷിച്ചത്.മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന പാതിരാകുര്‍ബനായില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.കഴിഞ്ഞ ഒരാഴ്ചക്കാലമായി കരോള്‍ഗാനങ്ങളുമായി സാന്താ ക്ലോസ് സംഘം വീടുകളിലെത്തി ക്രിസ്മസ് ആശംസകളും മധുരവുമെല്ലാം നല്‍കിയിരു ന്നു.വര്‍ണ പ്രഭ തൂവുന്ന നക്ഷത്രവിളക്കുകളും പുല്‍ക്കൂ ടുകളും അലങ്കാരങ്ങളും ഒക്കെ യായി ദേവാലയങ്ങള്‍ ഉണ്ണീശോയു ടെ പിറവി ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയിരുന്നു.