കാരാകുര്‍ശ്ശി: ടിപ്പു സുല്‍ത്താന്‍ റോഡിന്റെ സര്‍വ്വേ നടപടികള്‍ സുതാര്യമാക്കി, കൈ യേറ്റം ഒഴിപ്പിച്ച് ശാസ്ത്രീയമായി ടിപ്പു സുല്‍ത്താന്‍ റോഡ് വികസിപ്പിക്കണമെന്ന് ആവ ശ്യപ്പെട്ട് ബി.ജെ പി കാരാക്കുറുശ്ശി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. കോടികള്‍ ചിലവ ഴിച്ച് റോഡ് വികസനം നടത്തുമ്പോള്‍ ടിപ്പു സുല്‍ത്താന്‍ റോഡും,നിരഞ്ജന്‍ റോഡും കൂടിച്ചേരുന്ന അയ്യപ്പന്‍ കാവ് ജംഗ്ഷന്‍ ശാസ്ത്രീയമായി നവീകരിച്ചില്ലെങ്കില്‍ ഭാവി യില്‍ റോഡ് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.അടുത്ത 25 വര്‍ഷ ത്തെ ഗതാഗതം മുന്‍കൂട്ടി കണ്ടു കൊണ്ടാണ് ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ റോഡ് വിക സനം നടത്തുന്ന തെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ടിപ്പു സുല്‍ത്താന്‍ റോഡ് അശാ സ്ത്രീയമായി നവീകരിക്കുന്നതിനും കൈയേറ്റം ഒഴിപ്പിക്കാത്തതിലും ബി ജെ പി നിയ മ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു . പഞ്ചായത്ത് പ്രസിഡണ്ട് സ്‌നേഹ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എ സുകുമാരന്‍ , മണ്ഡലം പ്രസിഡണ്ട് രവി അടിയത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജയരാജ്, അനൂപ് ടി, നിഷാദ്, വിജയന്‍ മലയില്‍, വിജിത, സൗമിനി ദിലിപ് , പ്രദീപ് കളരിക്കല്‍, എ ബ്രിജേ ഷ്, ടി ജയപ്രകാശ്, എം നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!