കല്ലടിക്കോട് : കാട്ടുശ്ശേരി അയ്യപ്പൻ കാവ് താലപ്പൊലി വിവിധ പരിപാടികളോടെ ആഘോഷിച്ചു . രാവിലെ മുതൽ വിശേഷാൽ പൂജകൾ, നാദസ്വരകച്ചേരി, ഉച്ചപൂജ, ശീവേലി, കേളി, പറ്റ് പുറത്തേകെഴുന്നള്ളിപ്പ്, താലംനിരത്തൽ, പഞ്ചവാദ്യം, തുടർന്ന് വിവിധ ദേശവേലകളായ കല്ലടി, ചുങ്കം, മുട്ടിയങ്ങാട്, പുലകുന്നത്ത്, ടി ബി, മേലെമഠം, കളിപ്പറമ്പിൽ, കുന്നത്ത്കാട്, ഇരട്ടക്കൽ, പാങ്ങ്, മുതുകടുപ്പറമ്പ്, വാക്കോട്, മേലെപയ്യാ നി, ടാക്സി ഡ്രൈവർ അസോസിയേഷൻ എന്നി ദേശവേലകളിൽ നിന്നായി ആന, പഞ്ച വാദ്യം, ശിങ്കാരിമേളം, ദേവനൃത്തം,നിശ്ചല ദൃശ്യങ്ങൾ,മൊറഡാൻസ്, കുംഭംകളി, തകി ൽവാദ്യം, കോലങ്ങൾ, മേളം, പൂക്കാവടി, വണ്ടിവേഷങ്ങൾ, പല്ലക്ക്, പൂതനും തിറയും, തുടർന്ന് നാടൻ അനുഷ്ഠാന കലാരൂപങ്ങൾ, ബാന്റ്സെറ്റ്, വേഷങ്ങൾ, എന്നിവയോടും കൂടി ക്ഷേത്രത്തിലെത്തി വലംവെക്കുകയും,ശേഷം നടന്ന ചുറ്റുവിളകോടുകൂടി ഉത്സവത്തിന് സമാപനമായി.