പാലക്കാട്: കടല്‍ക്കാഴ്ചകളുടെ മാന്ത്രികതയുമായെത്തിയ അവതാര്‍ ദ വേ ഓഫ് വാട്ടറി നെ ചിത്രം വരച്ച് വരവേറ്റ് കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ അംഗീകൃത സ്ഥാപനമായ പാല ക്കാട് ആറ്റംസ് കോളേജിലെ മള്‍ട്ടി മീഡിയ വിഭാഗം വിദ്യാര്‍ത്ഥികള്‍. അവതാറി ലെ അദ്വിതീയമായ ആനിമേഷന്‍ കഥാപാത്രങ്ങളെ കഠിന പരിശ്രമത്തിലൂടെയാണ് കാന്‍വാസില്‍ ഇവര്‍ വരച്ചിട്ടത്.
ഒന്നും രണ്ടുമല്ല എട്ടു കഥാപാത്രങ്ങളെയാണ് കുട്ടികള്‍ നിറക്കൂട്ടുകളിലൊരുക്കിയത്. സാധാരണ ചിത്രരചനാ രീതിയില്‍ നിന്നും മാറി വരയില്‍ തങ്ങളുടേതായ ഒരിടം സൃഷ്ടിച്ച് കാഴ്ചക്കാര്‍ക്ക് പുതുദൃശ്യനാനുഭവം സമ്മാനിക്കാനും കഥാപാത്രത്തെക്കു റിച്ചുള്ള ഒരു ലഘുവിവരണത്തില്‍ നിന്നും ചിത്രം രൂപപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. ചിത്രങ്ങളൊരോന്നും ആരെയും ആകര്‍ഷിക്കുന്നവയാണ്.
പെന്‍സില്‍ ഡ്രോയിങ്ങിനു പുറമെ വാട്ടര്‍ കളര്‍,ഓയില്‍ കളര്‍ എന്നതിലുപരി കാഴ്ചയില്‍ 3ഡി പെയിന്റിങ് പശ്ചാത്തലം യാഥാര്‍ഥ്യമാക്കാനും കുട്ടികള്‍ ശ്രമിച്ചിട്ടുണ്ട്.അവതാര്‍ 2ന്റെ ട്രൈലര്‍ പുറത്തിറങ്ങിയത് മുതല്‍ ഈ കുട്ടികളും സിനിമയെ മനസ്സില്‍ പ്രതിഷ്ഠി ച്ച് കഴിഞ്ഞു.അവതാര്‍ കാണുന്നതിന് മുമ്പ് അതിലെ മായാജീവികളെ അറിയാം ഇവരു ടെ വര്‍ണ്ണ ചിത്രങ്ങളിലൂടെ.
ആറ്റംസ് കോളേജ് ഓഫ് മള്‍ട്ടി മീഡിയ എംഡി അജയ് ശേഖര്‍, അധ്യാപകരായ അപ്‌സര, സജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.