അലനല്ലൂര്‍: ടിആര്‍ തിരുവിഴാംകുന്നിന്റെ പുതിയ പുസ്തകം മനുഷ്യന്‍ എന്ന മനോഹര പദം പ്രകാശനം സെപ്റ്റംബര്‍ 21ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഭീമനാട് യുപി സ്‌കൂളില്‍ നടക്കും. എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ കെ.പി.രമണന്‍ പുതിയ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ച് ടിആര്‍ എന്ന രണ്ടക്ഷരം ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായിരിക്കും.സാഹിത്യ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ഒത്ത് കൂടുന്ന ചടങ്ങ് പാറപ്പുറം അക്ഷര വായനാശാലയാണ് സംഘടിപ്പിക്കുന്നത്.മാനുഷികത എങ്ങനെ അര്‍ത്ഥപൂര്ണവും സര്‍ഗാത്മകവുമാക്കാമെന്ന കാഴ്ചപ്പാടുകള്‍ കുറിക്കപ്പെട്ട പുസ്തകമാണ് ടി.ആര്‍.തിരുവഴാംകുന്നിന്റെ
‘മനുഷ്യന്‍ എന്ന മനോഹര പദം’.ചിത്ര രശ്മി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!